വെൽഫെയർ കേരള കുവൈറ്റ്‌ ലക്ഷദ്വീപ് ഐക്യദാർഢ്യ പരിപാടി ശ്രദ്ധേയമായി

0
21

.

(/സംഘ് പരിവാറിന്റെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കി,
ദ്വീപിനെ മറ്റൊരു കശ്മീർ ആക്കുക എന്നതാണ് കേന്ദ്രസർക്കാർ ലക്ഷ്യം.
വി. ടി. ബൽറാം.)

കുവൈറ്റ്‌ സിറ്റി : കേന്ദ്ര സര്‍ക്കാരിന്‍റെ
ലക്ഷദ്വീപിലെ വംശീയ – കോര്‍പറേറ്റ് അജണ്ടകള്‍ക്കെതിരെ വെൽഫെയർ കേരള കുവൈത്ത്’ലക്ഷദ്വീപ് നിവാസികള്‍ക്കൊപ്പം’ എന്ന പേരിൽ സംഘടിപ്പിച്ച ഓൺലൈൻ പ്രതിഷേധ പരിപാടി മികവ് കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. സൂം ആപ്ലിക്കേഷനിൽ
നടന്ന പരിപാടി പ്രോഗ്രാം കൺവീനർ ഗഫൂർ.എം. കെ. തൃത്താലയുടെ സ്വാഗതത്തോടെ ആരംഭിച്ചു.

വെൽഫെയർ കേരള കുവൈറ്റ്‌ പ്രസിഡന്റ് അൻവർ സഈദ് അധ്യക്ഷനായിരുന്നു.മുൻ എം എൽ. എയും എ ഐ സി സി മെമ്പറുമായ വി. ടി.ബൽറാം മുഖ്യ പ്രഭാഷണം നടത്തി.നെഹ്‌റുവിന്റെ കാലം തൊട്ട് ലക്ഷദ്വീപിൽ നിയമിതരായ അഡ്മിനിസ്ട്രേറ്റീവ്മാർ അവിടുത്തെ നാടിന്റെയും നാട്ടുകാരുടെയും ക്ഷേമവും പുരോഗതിയും ലക്ഷ്യമാക്കിയാണ് ഭരണം നടത്തിയിരുന്നത്. രാഷ്ട്രീയമായ ലക്ഷ്യങ്ങൾ അവർക്കുണ്ടായിരുന്നില്ല.എന്നാൽ ഇപ്പോൾ ബിജെപി ഗവൺമെന്റ് അവിടെ നിയമിച്ച പ്രഫുൽ ഘോടാ പട്ടേൽ രാഷ്ട്രീയ, കോർപറേറ്റ്റീവ് ലക്ഷ്യം വെച്ചാണ്പ്രവർത്തിക്കുന്നത്.നരേന്ദ്ര മോദിയുമായി ആത്മ ബന്ധമുള്ള ഒരാളെ ദ്വീപിൽ നിയമിച്ചത്
സംഘ് പരിവാറിന്റെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കുക
ലക്ഷദ്വീപിനെ മറ്റൊരു കശ്മീർ ആക്കുക എന്നീ ലക്ഷ്യങ്ങൾ കണ്ടു കൊണ്ടാണ് എന്ന് അദ്ദേഹം പറഞ്ഞു.

ദ്വീപിന്റെ സംസ്കാരത്തെയും പൈതൃകത്തെയും തകർക്കുന്ന തരത്തിലാണ് പുതിയ ഭരണകൂടങ്ങളുടെ സമീപനം ഇത് എതിർക്കപ്പെടേണ്ടതാണെന്ന്
ദ്വീപ് സ്വദേശിയും പത്മശ്രീ ജേതാവുമായ അലി മണിക്ഫാൻ,പറഞ്ഞു .ദ്വീപ് വാസികളുടെ ജീവിത ശൈലിയിലും ഭക്ഷണസ്വാതന്ത്രത്തിലും ഇടപെടുന്നത് അനുവദിക്കാൻ കഴിയില്ല. അദ്ദേഹം പറഞ്ഞു. ഇന്ത്യയെ സംഘ് പരിവാറിന്റെ താത്പര്യത്തിനനുസരിച്ച് മാറ്റിയെടുക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമായാണ്
ലക്ഷദ്വീപിലെ അധികാര കൈകടത്തലുകൾ എന്ന്
വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ജോസഫ് ജോൺ പറഞ്ഞു.

പുതിയ അഡ്മിനിസ്ട്രെട്ടറുടെ ഇടപെടലുകൾ ദ്വീപിലെ ജനങ്ങളുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കുകയാണെന്ന്‌ സംവിധായകയും ലക്ഷദ്വീപ് സ്വദേശിയുമായ ആയിഷ സുൽത്താന പറഞ്ഞു.
മലയാളികളും ദ്വീപ് വാസികളും രണ്ടല്ല ഒന്നാണ് ഒരേ മനസ്സുള്ളവരാണ്. അത് കൊണ്ട് തന്നെ മലയാളികളുടെ എല്ലാ വിധ പിന്തുണയിലും സന്തോഷമുണ്ടെന്ന് അവർ പറഞ്ഞു.

സംവിധായകൻ സക്കരിയ,
സിനിമ പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ,
കുവൈറ്റിലെ സാമൂഹിക പ്രവർത്തകൻ
തോമസ് മാത്യു കടവിൽ,
എന്നിവരും സംസാരിച്ചു.
ഗഫൂർ. എം. കെ. കവിത ആലപിച്ചു.

ഖലീൽ റഹ്മാൻ, ഷൌക്കത്ത് വളാഞ്ചേരി,
അംജദ് കോക്കൂർ,അബ്ദുൽ വാഹിദ്, ജസീൽ ചെങ്ങളാൻ, സഫ് വാൻ കാഞ്ഞിരത്തിങ്കൽ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
കേന്ദ്ര ജനറൽ സെക്രട്ടറി റഫീഖ് ബാബു പൊന്മുണ്ടം നന്ദി പ്രകാശിപ്പിച്ചു.