സൗദി സന്ദര്‍ശനത്തിന്‌ ശേഷം കുവൈത്ത്‌ കിരീടവകാശി തിരിച്ചെത്തി

0
18

കുവൈത്ത്‌ സിറ്റി: സൗദി അറേബ്യയിലെ ഔദ്യോഗിക സന്ദര്‍ശനത്തിന്‌ ശേഷം കുവൈത്ത്‌ കിരീടവകാശി ശൈഖ്‌ മിഷാല്‍ അല്‍ അഹമ്മദ്‌ അല്‍ ജാബര്‍ അല്‍ സബാ തിരിച്ചെത്തി. കുവൈത്ത്‌ പ്രധാമന്ത്രി ശൈഖ്‌ ഖാലിദ്‌ ഹമദ്‌ അല്‍ സബ ദേശീയസംബ്ലി സ്‌പീക്കര്‍ മര്‍സൂക്ക്‌ അല്‍ ഗാനിം മറ്റ്‌ ഉന്നതോദ്യോഗസ്ഥരും ചേര്‍ന്ന്‌ കിരീടാവകാശിയെയും സംഘത്തെയും എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു.
ഉന്നത വിദ്യാഭ്യാസ മന്ത്രി മുഹമ്മദ് അൽ ഫാരെസ്, വിദേശകാര്യ മന്ത്രി ഷെയ്ഖ് അഹ്മദ് നാസർ അൽ മുഹമ്മദ് അൽ സബ, ആഭ്യന്തര മന്ത്രി ഷെയ്ഖ് തമർ അലി സബ അൽ സലാം അൽ സബ , ഉപദേശകൻ അൽ-ഒത്മാൻ എന്നിവർ കിരീടാവകാശിക്കൊപ്പമുണ്ടായിരുന്നു.