മൊബൈല്‍ വാക്‌സിനേഷന്‍ യൂണിറ്റുകള്‍ വഴി 130000 തൊഴിലാളികള്‍ക്ക്‌ പ്രതിരോധകുത്തിവയ്‌പ്പ്‌ നല്‍കി

കുവൈത്ത്‌ സിറ്റി: കുവൈത്തില്‍ വാക്‌സിനേഷന്‍ നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി ആരോഗ്യമന്ത്രാലയം ആരംഭിച്ച മൊബൈല്‍ വാക്‌സിനേഷന്‍ യൂണിറ്റുകള്‍ വഴി ഇതുവരെ 130000 തൊഴിലാളികള്‍ക്ക്‌ പ്രതിരോധകുത്തിവയ്‌പ്പ്‌ നല്‍കിയതായി റിപ്പോര്‍ട്ട്‌. പൊതുജനങ്ങളുമായി നേരിട്ട്‌ ഇടപെടുത്ത്‌ തൊഴില്‍ വിഭാഗങ്ങളില്‍ നേരിട്ടെത്തിയാണ്‌ വാക്‌സിനേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നത്‌.

കുവൈത്തിലെ വാണിജ്യ സമുച്ഛയങ്ങളിലും മത്സ്യമാര്‍ക്കറ്റിലും തൊഴിലെടുക്കുന്ന 75000 തൊഴിലാളികള്‍ക്കും, സഹകരണ സ്ഥാപനങ്ങളിലെയും പള്ളികളിലെയും 35000 തൊഴിലാളികള്‍ക്കും നഴ്‌സറികള്‍ സലൂണുകള്‍ പച്ചക്കറി മാര്‍ക്കറ്റുകള്‍ ഭക്ഷണശാലകള്‍ എന്നിവിടങ്ങളിലായി തൊഴിലെടുക്കുന്ന 20000ത്തോളം പേര്‍ക്കും ഇതിനോടകം വാക്‌സിന്‍ നല്‍കിയതായാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌.