നിയമസഭാ തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറാൻ അപരന് കെ.സുരേന്ദ്രൻ രണ്ടര ലക്ഷം നൽകി

0
19

കാ​സ​ര്‍​ഗോ​ഡ്: നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ ബിഎസ്‍പി സ്ഥാനാർഥിയായിരുന്ന കെ.സുന്ദരയുടെ പത്രിക പിൻവലിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ലക്ഷങ്ങൾ നൽകിയെന്ന് വെളിപ്പെടുത്തൽ. ര​ണ്ട​ര ല​ക്ഷം കി​ട്ടി​യെ​ന്ന് സുന്ദര വെ​ളി​പ്പെ​ടു​ത്തി. 15 ല​ക്ഷം രൂ​പ​യാ​ണ് ആ​ദ്യം വാ​ഗ്ദാ​നം ന​ല്‍​കി​യ​തെ​ന്നും സു​ന്ദ​ര പ​റ​ഞ്ഞു.
സു​രേ​ന്ദ്ര​നു​മാ​യി ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു​വെ​ന്നും സു​ന്ദ​ര പ​റ​ഞ്ഞു. ജ​യി​ച്ചു ക​ഴി​ഞ്ഞാ​ല്‍ ബാ​ക്കി നോ​ക്കാ​മെ​ന്ന് സു​രേ​ന്ദ്ര​ന്‍ ഉ​റ​പ്പു ന​ല്‍​കി​യ​താ​യും സു​ന്ദ​ര വെ​ളി​പ്പെ​ടു​ത്തി. പ്രാ​ദേ​ശി​ക ബി​ജെ​പി നേ​താ​ക്ക​ളാ​ണ് വീ​ട്ടി​ല്‍ പ​ണം എ​ത്തി​ച്ച​ത്. 2016-ല്‍ ​സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ച്ച സു​ന്ദ​ര 467 വോ​ട്ടു​ക​ള്‍ നേ​ടി​യി​രു​ന്നു. അ​ന്ന് 89 വോ​ട്ടി​നാ​ണ് സു​രേ​ന്ദ്ര​ന്‍ മ​ഞ്ചേ​ശ്വ​ര​ത്ത് പ​രാ​ജ​യ​പ്പെ​ട്ട​ത്.
കെ.സുന്ദരയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ബി.ജെ.പി ജില്ലാ നേതൃത്വം പറഞ്ഞു.സ്വാധീനത്തിന് വഴങ്ങിയാണ് സുന്ദര ആരോപണം ഉന്നയിക്കുന്നതെന്ന് ബിജെപി കാസർകോട് ജില്ലാ പ്രസിഡന്‍റ് ശ്രീകാന്ത് പറഞ്ഞു