17,300 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ ജലവൈദ്യുത മന്ത്രാലയം എട്ട് പവർ പ്ലാന്റുകൾ സ്ഥാപിക്കും

0
27

കുവൈത്ത് സിറ്റി: വിഷൻ കുവൈത്ത് 2035 ൻ്റെ ഭാഗമായി 17,300 മെഗാവാട്ട് ഉത്പാദന ശേഷിയുള്ള എട്ട് പ്ലാന്റുകൾ ഭാവിയിൽ സ്ഥാപിക്കുമെന്ന് ജലവൈദ്യുത മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.അടുത്ത 15 വർഷത്തിനുള്ളിൽ ഇത് 30,000 മെഗാവാട്ട് എത്തുമെന്ന് പ്രതീക്ഷിക്കുന്നത്.
രാജ്യത്തിൻറെ ഭാവി വൈദ്യുത ജല ആവശ്യങ്ങൾ ഉറപ്പുവരുത്തുന്നതിനായി ആണിത്.

വരും വർഷങ്ങളിൽ ആവശ്യക്കാർ വർദ്ധിക്കുമെന്ന പ്രതീക്ഷയിൽ മന്ത്രാലയം വൈദ്യുതോർജ്ജ ഉൽപാദനം വർദ്ധിപ്പിക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കി, പുതിയ റെസിഡൻഷ്യൽ നഗരങ്ങളുടെ നിർമ്മാണത്തിന്റെയും വിപുലീകരണത്തിന്റെയും ഫലമായാണ് പുതിയ സ്റ്റേഷനുകൾ നിർമ്മിക്കുന്നത്.