കുവൈത്തിലെ പോസ്റ്റ് ഓഫീസ് നവീകരണത്തിനായി 1.2 മില്യൺ ദിനാറിൻ്റെ കരാർ

0
30

കുവൈത്ത് സിറ്റി: കുവൈത്തിൽ രാജ്യവ്യാപകമായി പോസ്റ്റോഫീസുകൾ പുതുക്കിപ്പണിയുന്നതിനായി കുവൈത്ത് കമ്മ്യൂണിക്കേഷൻ മന്ത്രി ഡോ. റാണ അൽ ഫാരിസ് 1.2 മില്യൺ ദിനാറിൻ്റെ കരാറുകളിൽ ഒപ്പുവച്ചു. മൂന്ന് വർഷമാണ് കരാർ കാലാവധി. വകുപ്പിൻറെ കെട്ടിടങ്ങൾ നവീകരിക്കുന്നതടക്കമുള്ള പദ്ധതിയാണിത്. ആദ്യ കരാർ കുവൈറ്റ് പോസ്റ്റോഫീസുകളെ സംയോജിത സേവന ഡിജിറ്റൽ നെറ്റ്‌വർക്ക് സജ്ജമാക്കുക എന്നതാണ്. രണ്ട് ലക്ഷത്തി എഴുപതിനായിരം ദിനാർ ആണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്.933,000 ഡോളർ മൂല്യമുള്ള രണ്ടാമത്തെ കരാറിൽ മിക്ക ഗവർണറേറ്റുകളിലുമുള്ള പോസ്റ്റോഫീസുകളുടെ നവീകരണ പ്രവർത്തനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.