കുവൈത്ത് സിറ്റി: കുവൈത്തിൽ 20,000ൽ അധികം പേരാണ് ബുധനാഴ്ച ഓക്സ്ഫോർഡിൻ്റെ അസ്ട്രസെന്നക്ക വാക്സിൻ സ്വീകരിച്ചവത്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്നലെ മുതൽ ആണ് രാജ്യത്ത് രണ്ടാം ഡോസ് അസ്ട്രസെന്നക്ക വാക്സിൻ നൽകിത്തുടങ്ങിയത്.
ലഭ്യത കുറവിനെ തുടർന്ന് കുവൈത്തിൽ അസ്ട്ര സെനക്ക വാക്സിനേഷൻ ഏറെ നാളായി മുടങ്ങിക്കിടക്കുകയായിരുന്നു. തുടർന്ന് മെയിൽ വാക്സിൻ എത്തിച്ചുവെങ്കിലും പരിശോധന റിപ്പോർട്ടുകൾ ലഭിക്കാൻ വൈകുകയായിരുന്നു. ജൂൺ എട്ടാം തീയതി ആണ് വാക്സിനുകളുടെ സുരക്ഷിതത്വവും ഗുണനിലവാരവും ഉറപ്പുവരുത്തുന്ന പരിശോധനാ റിപ്പോർട്ടുകൾ ആരോഗ്യ മന്ത്രാലയത്തിന് ലഭിച്ചത്.