പാലക്കാട്: നെന്മാറയില്‍ കാമുകിയെ പത്ത് വര്‍ഷം ഒറ്റമുറിയിൽ ഒളിപ്പിച്ച് താമസിപ്പിച്ച സംഭവത്തില്‍ ദുരൂഹത ഇല്ലെന്ന് പൊലീസ് റിപ്പോർട്ട്. വനിത കമ്മീഷൻ അധിക എം സി ജോസഫൈൻ സജിതയുമായി നേരിൽ സംസാരിച്ച് തെളിവെടുത്തു . വനിതാ കമ്മീഷൻ തെളിവെടുപ്പിന് മുൻപായി ആണ് നെൻമാറ സി.ഐ വനിതാ കമ്മീഷനാണ് റിപ്പോർട്ട് നൽകിയത്.
സംഭവുമായി ബന്ധപ്പെട്ട് ഇരുവരും നൽകിയ മൊഴികളിൽ പൊരുത്തക്കേട് ഇല്ല എന്നാണ് പോലീസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.സാഹചര്യ തെളിവുകളും മൊഴികളും പരിശോധിച്ചതില്‍ നിന്നും ഇക്കാര്യങ്ങള്‍ വ്യക്തമാണെന്നും റിപ്പോർട്ടിൽ പറയുന്നു.സംഭവത്തിൽ ദുരൂഹത നീക്കാനും മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകാനുമാണ് വനിതാ കമ്മീഷൻ പൊലീസിനോട് റിപ്പോർട്ട് തേടിയത്.
അതേസമയം സജിത ആ വീട്ടില്‍ താമസിച്ചിട്ടില്ലെന്നാണ് റഹമാന്‍റെ മാതാപിതാക്കള്‍ അവകാശപ്പെടുന്നത് , അത്രയും ചെറിയ വീട്ടില്‍ തങ്ങളറിയാതെ ഒരാളെ ഒളിപ്പിച്ച് താമസിക്കാന്‍ കഴിയില്ലെന്നാണ് അവർ ഉന്നയിക്കുന്ന വാദം.
10 വര്‍ഷക്കാലം യുവതിയെ ഒരു മുറിക്കുള്ളില്‍ പുറംലോകവുമായി ബന്ധമില്ലാതെ മുറിയില്‍ അടച്ചിട്ട സംഭവം കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന വിലയിരുത്തലിനെ തുടർന്നാണ് വനിതാ കമ്മീഷന്‍ വിഷയത്തില്‍ ഇടപെട്ടത്.