കുവൈത്ത് സിറ്റി:കാസറഗോഡ് എക്സ്പാട്രിയേറ്റ്സ് അസോസിയേഷൻ (കെ ഇ എ) കുവൈത്ത്
സാൽമിയ – ഹവല്ലി ഏരിയ കമ്മിറ്റി ലോക രക്തദാന ദിനത്തിന്റെ ഭാഗമായി ജാബിരിയാ സെൻട്രൽ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ നടത്തപെടുന്ന രക്തദാന ക്യാമ്പ് 18 ജൂൺ 2021 വെള്ളിയാഴ്ച.
ഉച്ചക്ക് ഒരു മണിമുതൽ ജാബിരിയാ സെൻട്രൽ ബ്ലഡ് ബാങ്കിൽ വെച്ച് സംഘടിപ്പിക്കുന്ന രക്തദാനം ക്യാമ്പ് രക്തം നൽകാൻ താല്പര്യമുള്ളവർ 97453868,67603368,
50787809 എന്നി വാട്സ്ആപ്പ് നമ്പറുകളിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
രക്തദാന ക്യാമ്പിന്റെ പോസ്റ്റർ ഫർവാനിയ ബദർ സമഹ ഹോസ്പിറ്റൽ വെച്ച് നടന്ന ചടങ്ങിൽ കെ ഇ എ ചെയർമാൻ ഖലീൽ അടൂർ ഏരിയ പ്രസിഡന്റ് ഫാറൂഖ് ശർഖിക്ക് നൽകി പ്രകാശനം ചെയ്തു.
സി എച് മുഹമ്മദ് കുഞ്ഞി, അസീസ് തളങ്കര, കബീർ മഞ്ഞംപാറ, ഹസ്സൻ ബല്ല, ഫൈസൽ സി എച്, മുഹമ്മദ് ഹദ്ദാദ്, യൂസഫ് കൊത്തിക്കാൽ,ഫൈസൽ അതിഞ്ഞാൽ, കമറുദ്ധീൻ സി എന്നിവർ സംബന്ധിച്ചു പ്രോഗ്രാം കോ ഓർഡിനേറ്റർ ഫായിസ് ബേക്കൽ നന്ദിയും പറഞ്ഞു.