ഐഷ സുൽത്താനയെ വീണ്ടും ചോദ്യം ചെയ്യും

0
17

കവരത്തി: രാജ്യദ്രോഹക്കേസില്‍ ഐഷ സുല്‍ത്താനയോട് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ദ്വീപ്  പോലീസ് നോട്ടീസ് നല്‍കി. ബുധനാഴ്ച രാവിലെ 10.30ന് കവരത്തി പോലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

കഴിഞ്ഞ ഞായറാഴ്ചയാണ് രാജ്യദ്രോഹ കേസില്‍ സംവിധായക ഐഷ സുല്‍ത്താനയെ ചോദ്യം ചെയ്ത് വിട്ടയച്ചത്. മൂന്നരമണിക്കൂര്‍ നേരമാണ് കവരത്തിയില്‍വച്ച് അന്വേഷണ സംഘം മൊഴിയെടുത്തത്. തുടർന്ന്  ഐഷയോട് മൂന്ന് ദിവസം ദ്വീപില്‍ തുടരാന്‍ നിര്‍ദേശം നല്‍കിയിരുന്നു.

ലക്ഷദ്വീപ് സംഭവവികാസങ്ങളും ആയി ബന്ധപ്പെട്ട് സ്വകാര്യ വാർത്താ ചാനലിൽ ചർച്ചക്കിടയിൽ നടത്തിയ പരാമർശത്തിനെതിരെ ദ്വീ​പി​ലെ ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍റെ പ​രാ​തി​യെ തു​ട​ര്‍​ന്നാ​യി​രു​ന്നു ന​ട​പ​ടി.

ഇ​തി​നെ തു​ട​ര്‍​ന്ന് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച ഐ​ഷ സു​ല്‍​ത്താ​നയെ അ​റ​സ്റ്റു​ണ്ടാ​യാ​ല്‍ ആ​ള്‍​ജാ​മ്യ​ത്തി​ല്‍ വി​ട​ണ​മെ​ന്ന് കോടതി ഉ​ത്ത​ര​വി​ട്ടു. ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കു​മ്പോ​ള്‍ അ​ഭി​ഭാ​ഷ​ക​നെ​യും കൂ​ടെ കൂ​ട്ടു​വാ​നും അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു.