തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരാന്‍ തീരുമാനം. ഇന്ന് ചേർന്ന കോവിഡ് അവലോകന സമിതി യോഗത്തില്‍ ആണ് ഒരാഴ്ച കൂടെ നീട്ടാന്‍ തീരുമാനമായത്. ടി.പി.ആര്‍ 24ന് മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തും. നേരത്തെ 30 ശതമാനത്തിന് മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങളിലായിരുന്നു ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നത്. ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ യോഗം മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി.