കുവൈത്തിലെ കൊറോണ മരണ നിരക്ക് ആഗോളതലത്തിൽ ഏറ്റവും താഴ്ന്നത്

0
19

കുവൈത്ത് സിറ്റി: ആഗോള തലത്തിൽ കൊറോണ മൂലം ഉണ്ടായ മരണനിരക്ക് കണക്കാക്കുമ്പോൾ ഏറ്റവും കുറവ് മരണനിരക്ക് രേഖപ്പെടുത്തിയത് കുവൈത്തിലെന്ന്  ആരോഗ്യ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു, ലോകരാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ 0.5% ആണ് കുവൈത്തിലെ മരണനിരക്ക് . കുവൈത്തിലെ ആരോഗ്യ പരിരക്ഷാ സംവിധാനത്തിന്റെ ഫലപ്രാപ്തിയിലേക്കാണ് ഇത് വിരൽചൂണ്ടുന്നത് എന്നും അവർ വിലയിരുത്തിയതായി, അൽ ഖബാസ് റിപ്പോർട്ട് ചെയ്തു.

പ്രത്യേക ആരോഗ്യ സംഘടനകളുടെ ശുപാർശകൾ പ്രകാരം പുറത്തിറക്കിയ ഏറ്റവും നൂതന ആരോഗ്യ സംവിധാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും പുതിയ സുരക്ഷിത ചികിത്സയും സാങ്കേതിക പ്രോട്ടോക്കോളുകളും പൊതു ആശുപത്രികൾ ഉപയോഗിക്കുന്നു. കൊറോണ വൈറസ് മൂലമുണ്ടാകുന്ന സങ്കീർണതകളും മരണവും കുറയ്ക്കുന്നതിന് ഇത് കാരണമായി എന്നാണ് അവർ അവകാശപ്പെടുന്നത്.

കുവൈത്തിൽ അംഗീകരിച്ചിട്ടുള്ള എല്ലാ വാക്സിനുകളും ഫലപ്രദവും സുരക്ഷിതവുമാണെന്നും അതുകൊണ്ട് ഏവരും വാക്സിനുകൾ സ്വീകരിക്കുന്നതിൽ വിവേചനം കാണിക്കരുതെന്നും  ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു