സി കെ ജാനുവിന് സുരേന്ദ്രൻ പണം നല്‍കിയത് ആർ.എസ്.എസ് അറിവോടെ, പ്രസാദം എന്ന വ്യാജേന സഞ്ചിയിൽ പണം നൽകി

0
8

കണ്ണൂർ: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും സി കെ ജാനുവും തമ്മിൽ നടന്ന പണമിടപാട് സംബന്ധിച്ച വിവരങ്ങളിൽ പുതിയ വെളിപ്പെടുത്തലുകൾ. ജെ ആർ പി ട്രഷറർ പ്രസിത അഴീക്കോട് തന്നെയാണ് പുതിയ ഫോൺ സംഭാഷണങ്ങൾ പുറത്തു വിട്ടത്. . സി.കെ ജാനുവിന് പണം നല്‍കിയത് ആർഎസ്എസ് അറിവോടെയെന്നാണ് ശബ്ദരേഖയിൽ പറയുന്നത്.  25 ലക്ഷം രൂപയാണ്് കൈമാറിയത് . ജെആർപിക്കുള്ള ഇരുപത്തിയഞ്ചു ലക്ഷമാണ് കൈമാറുന്നതെന്ന് സുരേന്ദ്രൻ ശബ്ദ രേഖ യിൽ പറയുന്നുണ്ട് .

പണം ഏർപ്പാട് ചെയ്തിരിക്കുന്നത്  എം ഗണേഷാണെന്നാണ് സുരേന്ദ്രൻ പ്രസീതയോട് പറയുന്നത്. ആർഎസ്എസ് പ്രതിനിധിയായ  ബിജെപി ഓർഗനെസിംഗ് സെക്രട്ടറിയാണ് എം ഗണേഷ്.  മാർച്ച് 25നാണ് സുരേന്ദ്രൻ പ്രസീതയുമായി ഫോണിൽ സംസാരിക്കുന്നത്. തൊട്ടടുത്ത ദിവസം മാർച്ച് 26ന് ബത്തേരി മണിമല ഹോം സ്റ്റേയിലെ മുറിയിൽ വച്ചാണ് പണം കൈമാറിയത്. ബിജെപി വയനാട് ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ ആണ് പണം കൈമാറിയത്. തുണിി സഞ്ചിയിൽ പൂജ പ്രസാദം എന്ന വ്യാജേന പണം എത്തിച്ചുു നൽകിയതായാണ് പ്രസീത പറയുന്നത്. ആരും തിരിച്ചറിയാതിരിക്കുന്നതിനായി പണത്തിതിനു മുകളിൽ പഴങ്ങൾ നിർത്തിവച്ചിരുന്നതായും പ്രസീത വെളിപ്പെടുത്തി.