ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് ഷെഡ്യൂൾ ചെയ്ത യാത്രാ വിമാനങ്ങൾ ജൂലൈ 6 വരെ നിർത്തിവച്ചിരിക്കുന്നതായി എയർ ഇന്ത്യ യാത്രക്കാരെ അറിയിച്ചു. ദേശീയ വിമാന കമ്പനിയായ എയർ ഇന്ത്യയുടെ ഔദ്യോഗിക ട്വിററർ അകൌണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇന്ത്യയിലെ എയർപ്പോർട്ടുകളിൽ റാപ്പിഡ് കോവിഡ് ടെസ്റ്റ് സംവിധാനങ്ങളില്ലാത്തതും, യുഎഇയിലെത്തിയ ശേഷമുള്ള ക്വാറന്‍റയിന്‍ സംബന്ധിച്ച കൃത്യമായ ധാരണകളാകാത്തതുമാണ് കാരണമെന്നാണ് സൂചന.
യുഎഇ സർക്കാർ പ്രഖ്യാപിച്ച യാത്രാ നിയന്ത്രണങ്ങൾ കണക്കിലെടുത്ത്, ഇന്ത്യ-യുഎഇ വിമാനങ്ങൾ ജൂലൈ 6 വരെ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു എന്നും, കൂടുതല് അപ്‌ഡേറ്റുകൾ ട്വിറ്റർ ഹാൻഡിലും വെബ്‌സൈറ്റിലും ലഭിക്കുമെന്നാണ് വിമാന കമ്പനി ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.