ദൃശ്യ കൊലക്കേസ് പ്രതി ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു

0
11

മലപ്പുറം: പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു. ജയിലില്‍ വെച്ച് കൊതുകുതിരി കഴിച്ചാണ്  ആത്മഹത്യക്ക് ശ്രമിച്ചത്.വിനീഷിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് പൊലീസ് പറഞ്ഞു. ദൃശ്യയുടെ അച്ഛന്റെ കട കത്തിച്ച സംഭവത്തില്‍ പ്രതിയെയും കൊണ്ട് തെളിവെടുപ്പ് നടത്താനിരിക്കെയാണ് സംഭവം.

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനാണ് 21 കാരിയെ നേരത്തെ സഹപാഠികൂടിയായ യുവാവ് വീട്ടില്‍ കയറി കുത്തിക്കൊന്നത്. ആക്രമണം തടയാന്‍ ശ്രമിക്കവെ ദൃശ്യയുടെ സഹോദരി ദേവശ്രീക്കും കുത്തേറ്റിരുന്നു. ഈ മാസം 17നാണ് നാടിനെ നടുക്കിയ സംഭവം