എം.സി ജോസഫൈൻ രാജി വച്ചു

0
20

തിരുവനന്തപുരം: ഗാര്‍ഹിക പീഡനത്തില്‍ പരാതിയറിയിക്കാന്‍ വിളിച്ച യുവതിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ രാജിവെച്ചു. സി.പി.ഐ.എം. നിര്‍ദേശപ്രകാരമായിരിക്കും രാജിയെന്നാണ് സൂചന. വനിതാ കമ്മീഷൻ അധ്യക്ഷ എന്ന നിലയ്ക്ക് കാലാവധി തീരാൻ എട്ടുമാസം കൂടെ അവശേഷിക്കുമ്പോൾ ആണ് രാജി.

ഗാര്‍ഹിക പീഡനത്തെ കുറിച്ച് പരാതി പറയാന്‍ വിളിച്ച സ്ത്രീയോട് മോശമായ ഭാഷയില്‍ പ്രതികരിച്ച സംഭവമാണ് വിവാദമായത്.  സംഭവം വിവാദമായതിനെ തുടർന്ന് ജോസഫൈൻ ഖേദം രേഖപ്പെടുത്തിയിരുന്നു

വാർത്താ ചാനൽ സംഘടിപ്പിച്ച ഫോണിൻ പരിപാടിയിലാണ് വിവാദ സംഭവമുണ്ടായത്. ഭർത്താവും ഭർതൃ വീട്ടുകാരും പീഡിപ്പിക്കുന്നുവെന്ന് പരാതിപ്പെട്ട യുവതിയോട് പോലീസിലോ മറ്റുള്ള വരോടോ പരാതി ബോധിപ്പിച്ചിട്ടുണ്ട് എന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അന്വേഷിക്കുകയും ഇല്ല എന്ന് യുവതി അറിയിച്ചപ്പോൾ എന്നാൽ അനുഭവിച്ചേ എന്ന്  മറുപടി നൽകുകയുമായിരുന്നു. സമാനമായ പരിപാടി കൊല്ലത്തുനിന്ന് ഒരു യുവതിയും ആരോപിച്ചു. ഇവയെല്ലാം പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കി എന്ന ഈ നിലപാട് പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റിലുണ്ടായി ഇതാണ് എം സി ജോസഫൈൻ്റെ രാജിയിലേക്ക് എത്തിച്ചത്.