വാണിജ്യ സമുച്ചയങ്ങളിലെ ജീവനക്കാരുടെ ഐഡി മാനവവിഭവശേഷി ഉദ്യോഗസ്ഥർ പരിശോധിച്ച ശേഷമേ പ്രവേശനം അനുവദിക്കു

0
30

കുവൈത്ത് സിറ്റി: വാക്സിൻ സ്വീകരിക്കാത്തവർക്ക് ഏർപ്പെടുത്തിയ പ്രവേശന നിരോധനത്തിൻ്റെ ഭാഗമായി വാണിജ്യ സമുച്ചയങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ ഐഡൻറിറ്റികളും പരിശോോധിക്കും , ഓരോരുത്തരുടെയും ഐഡി – വർക്ക് ഐഡന്റിറ്റികളുമായി പൊരുത്തപ്പെടുന്നോ എന്നു പരിശോധിക്കും. അതിനുശേഷം മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ്ളൂ എന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവറിലെ ഇൻസ്പെക്ടർ അലി അൽ ബാഗിലി സൂചിപ്പിച്ചു.

വാക്സിൻ സ്വീകരിക്കാത്തവരെ  വാണിജ്യ സമുച്ചയങ്ങളിൽ പ്രവേശിക്കുന്നത് തടയാനുള്ള തീരുമാനം നടപ്പാക്കുന്നതിന് എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി..