കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാർക്കായി ആർ ടി പിസിആർ ടെസ്റ്റിംഗ് സൗകര്യം ആരംഭിച്ചു, 30 മിനിറ്റിനുള്ളിൽ ഫലം ലഭിക്കും

0
30

കൊച്ച: ദുബൈ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിന്റെ ഉപദേശത്തെത്തുടർന്ന് യുഎഇ യിലേക്കുള്ള യാത്രക്കാർക്കായി കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് (സിയാൽ)  ദ്രുത പിസിആർ പരിശോധനാ സൗകര്യം ഒരുക്കി. ഒരു മണിക്കൂറിനുള്ളിൽ 200 പേരെ പരിശോധിക്കാനുള്ള സൗകര്യമുണ്ട്. ഫലം 30 മിനിറ്റിനുള്ളിൽ ലഭ്യമാകും. യുഎഇയിലേക്ക് വരുന്ന പ്രവാസികൾ  യാത്രയുടെ 4 മണിക്കൂർ മുമ്പ് ചെയ്ത ആർ ടി പിസിആർ ഫലം ഹാജരാക്കണമെന്ന് എന്ന് സപ്രീം കമ്മിറ്റി നിർദേശം നൽകിയിരുന്നു. ആവശ്യമെങ്കിൽ വിദേശത്തേക്ക് പോകുന്ന മറ്റ് യാത്രക്കാർക്ക് ആന്റിജൻ പരിശോധന നടത്താനുള്ള സൗകര്യവും സിയാൽ തയ്യാറാക്കിയിട്ടുണ്ട്.

ദുബായ് സുപ്രീം കമ്മിറ്റി ദുബൈയുടെ  ജൂൺ 19 ന് പുറത്തിറക്കിയ ട്രാവൽ പ്രോട്ടോകോൾ അനുസരിച്ച് , ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് പോകുന്ന യാത്രക്കാർക്ക് ദ്രുത പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. യാത്രക്കാർക്ക് പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിൽ എടുത്ത ആർ ടി പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണമെന്ന് അതിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് ശേഷം പുറത്തിറങ്ങിയ പ്രോട്ടോകോൾ അനുസരിച്ച്, ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള യാത്രക്കാർ ഫ്ലൈറ്റ് പുറപ്പെടുന്നതിന് 4 മണിക്കൂറിനുള്ളിൽ ദ്രുത പിസിആർ പരിശോധന നടത്തണം

സാൻ‌ഡോർ മെഡി‌കെയ്ഡ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ചാണ് സിയാൽ ഈ സൗകര്യം ഒരുക്കിയത്. ലിമിറ്റഡ്,   കോർപ്പറേഷൻ ലിമിറ്റഡ് ആണ് ആർ ടി പി സി ആർ ടെസ്റ്റുകൾക്കായി കമ്പനിയെ തെരഞ്ഞെടുത്തത്.