കുവൈത്ത് സിറ്റി: 79 ആംബുലൻസുകൾ എത്തിച്ചു നൽകുന്നതിനായി കുവൈത്ത് ആരോഗ്യ മന്ത്രാലയം കരാറിലേർപ്പെട്ടു. 6.4 ദശലക്ഷം ദിനാറിനാണ് കരാർ . കുറഞ്ഞ രണ്ടാമത്തെതെ മൂല്യം രേഖപ്പെടുത്തിയ ആൾക്കാണ്ആരോഗ്യ മന്ത്രാലയം ടെണ്ടർ നൽകിയത് . ,സെൻട്രൽ ടെൻഡർ കമ്മിറ്റിക്ക് (സിടിസി) സെൻട്രൽ ഏജൻസി ഫോർ പബ്ലിക് ടെൻഡറിന്റെ (സിഎപിടി) അംഗീകാരമുള്ളതിനാൽ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി ആംബുലൻസുകൾ വൈകാതെ തന്നെ ലഭിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു .വിവിധ ആരോഗ്യ മേഖലകളിലേക്ക് ഈ ആംബുലൻസുകൾ ലഭിച്ചയുടൻ വിതരണം ചെയ്യും
അടിയന്തിര സാഹചര്യങ്ങളിൽ രോഗികൾക്ക് ആവശ്യമായ എല്ലാ വസ്തുക്കളും സപ്ലൈകളും ആംബുലൻസുകളിൽ ഉണ്ടായിരിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.