ഇന്ന് മുതൽ വാക്സിനെടുത്ത സ്വദേശികൾക്ക് കര, സമുദ്രാതിർത്തികൾ കടക്കാം

0
27

കുവൈത്ത് സിറ്റി: കോ വിഡ് പ്രതിരോധ വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച് കുവൈത്ത് സ്വദേശികൾക്കും  അടുത്ത ബന്ധുക്കൾക്കും ( ഭാര്യ / ഭർത്താവ്, കുട്ടികൾ) ഇവരുടെ ഗാർഹിക തൊഴിലാളികൾക്കും  കുവൈത്തിൻ്റെ കര നാവിക അതിർത്തികൾ വഴി യാത്ര ചെയ്യാൻ തിങ്കളാഴ്ച ചേർന്ന കുവൈത്ത് മന്ത്രിസഭായോഗം അനുമതി നൽകി. തീരുമാനം ജൂലൈ 31 വരെ സാധുതയുള്ളതായി സർക്കാർ ആശയവിനിമയ കേന്ദ്രത്തിന്റെ  ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴി അറിയിച്ചു. അംഗീകൃത വാക്സിനുകളായ – ഫൈസർ, അസ്ട്രാസെനെക്ക, മോഡേണ എന്നിവയുടെ 2 ഡോസും- ജോൺസൺ ആൻ്റ് ജോൺസൺ വാക്സിൻ 1 സോസ് സ്വീകരിച്ചവർക്കും അനുമതിയുണ്ട്