ഓഗസ്റ്റ് ഒന്നു മുതൽ സർക്കാർ ജീവനക്കാർ നേരിട്ട് ജോലിക്കെത്തണം – PAM

0
13

കുവൈത്ത് സിറ്റി: ഓഗസ്റ്റ് ഒന്നു മുതൽ വർക്ക് ഫ്രം ഹോം അനുവദിക്കുന്നതല്ല എന്ന് കാണിച്ച് കുവൈത്ത് മാനവവിഭവശേഷി മന്ത്രാലയം ഡയറക്ടർ ജനറൽഅഹമ്മദ് അൽ മൂസ ഞായറാഴ്ച  സർക്കുലർ പുറത്തിറക്കി.എല്ലാ സർക്കാർ ജീവനക്കാരും രാവിലെ 7:30 മുതൽ ഉച്ചയ്ക്ക് 2:30 വരെ സാധാരണ ജോലി സമയത്തേക്ക് ഹാജരാകേണ്ടതുണ്ട്. ഗർഭിണികളായ സ്ത്രീകൾക്കും വിട്ടുമാറാത്ത രോഗങ്ങളുള്ളവർക്കുമാണ് തീരുമാനത്തിൽ ഇളവ്് അനുവദിച്ചിരിക്കുന്നത്.

കൃത്യസമയത്ത്  വന്നതായും നിർബന്ധിത കാലയളവിൽ  ജോലിിയൽ തുടർന്നതായും തെളിയിക്കാൻ ജീവനക്കാർ പഞ്ച് ഇൻ ചെയ്യേണ്ടതുണ്ടെന്ന് അൽ മൂസ പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ഇന്ന്്ൽ്രു് ജീവനക്കാരിൽ വലിയൊരു ഭാഗവും  വർക്ക്് ഫ്രം ഹോംം വ്യവസ്ഥയിലായിരുന്നു. ജൂലൈ 1 മുതൽ, ജീവനക്കാർ സാധാരണ നിലയിലേക്ക് മടങ്ങാനുള്ള രാജ്യത്തിന്റെ അഞ്ച് ഘട്ട പദ്ധതി പ്രകാരം ക്രമേണ ജോലിയിലേക്ക് മടങ്ങാൻ തുടങ്ങി. ഈ വർഷം തുടക്കത്തിൽ കുവൈത്തിൽ കോവിഡ്  കേസുകളിൽ വലിയ വർധനയുണ്ടായി, തുടർന്ന് മന്ത്രിസഭ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനുള്ള തീരുമാനം പുറപ്പെടുവിച്ചു,  സർക്കാർ മേഖലയിലെ  30 ശതമാനം ശേഷിയിൽ കവിയരുത് എന്നും,  സ്വകാര്യമേഖല 50 ശതമാനത്തിൽ കൂടരുുത് എന്നുമായിരുന്നു നിർദ്ദേശം.