“ഖമർ അൽ കുവൈത്ത്” കുവൈത്തിന്റ ആദ്യ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു

0
32

ആദ്യത്തെ കുവൈത്ത് ഉപഗ്രഹമായ “ഖമർ അൽ കുവൈത്ത്” ന്റെ വിക്ഷേപണം വിജയകരമായി പൂർത്തീകരിച്ചതായി ഓർബിറ്റ് സ്പേസ് കമ്പനിയുടെ സ്ഥാപകനും ജനറൽ മാനേജരുമായ ഡോ. ബസ്സാം അൽ-ഫെയ്‌ലി അറിയിച്ചു. അമേരിക്കയിലെ ഫ്ലോറിഡയിലുള്ള “കേപ് കനാവറൽ” ബഹിരാകാശ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിൽ നിന്നായിരുന്നു വിക്ഷേപണം. “കുവൈത്തിന്റെ ബഹിരാകാശ ദൌത്യങ്ങളുടെ ആദ്യ പടിയാണ് ഇതെന്ന്  അൽ-ഫെയ്‌ലി പറഞ്ഞു.

ഉപഗ്രഹങ്ങൾ രൂപകൽപ്പന ചെയ്യുന്നതിലും കൂട്ടിച്ചേർക്കുന്നതിലും നവീനവഴികൾ ആശയവിനിമയ സാങ്കേതികവിദ്യ വികസനം എന്നിവയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. 6 മാസങ്ങള്ക്ക് മുമ്പ് പരീക്ഷണാടിസ്ഥാനത്തില് വിക്ഷേപണം നടത്തിയിരുന്നു.