കോവിഡ് ചികിത്സിക്കുന്നതിനായുള്ള സോട്രോവിമാബ് കുവൈത്ത് വലിയ അളവിൽ സമാഹരിക്കുന്നു, അടുത്താഴ്ച മരുന്നെത്തും

0
28

കുവൈത്ത് സിറ്റി:  കോവിഡ് ചികിത്സിക്കുന്നതിനായുള്ള സോട്രോവിമാബ്  മരുന്ന് അടുത്തയാഴ്ച കുവൈത്തിൽ  എത്തും. എത്തിയ ഉടൻ ഈ മരുന്ന് കോവിഡ വിദഗ്ധ ചികിത്സ നൽകുന്ന ആശുപത്രികളിലേക്ക് കൈമാറും.കോവിഡ്  ചികിത്സക്കുള്ള പുതിയ മാർഗമായി സുട്രോവിമാബ് എന്ന മരുന്ന് കൊണ്ടുവരുന്നതിനുള്ള കരാർ നടപടിക്രമങ്ങൾ ആരോഗ്യ മന്ത്രാലയം അടുത്തിടെ പൂർത്തിയാക്കിയിരുന്നു. മോണോക്ലോണൽ ആന്റിബോഡി മരുന്നുകളുടെ വിഭാഗത്തിൽ പെട്ട സോട്രോവിമാബ് മുതിർന്നവരിലും കുട്ടികളിലും കോവിഡ്   ചികിത്സിക്കായി ഉപയോഗിക്കുന്നു 12 വയസും അതിൽ കൂടുതലുമുള്ളതും കുറഞ്ഞത് 40 കിലോഗ്രാം ഭാരം ഉള്ളവരിലുംം ആണ് വരുന്ന പ്രയോഗിക്കുക .65 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരോ ചില മെഡിക്കൽ അവസ്ഥകളാൽ ബുദ്ധിമുട്ടുന്നവരോ ആയ ആളുകൾ, ആശുപത്രി ചികിത്സ സ്വീകരിക്കുന്ന അല്ലെങ്കിൽ ഓക്സിജൻ തെറാപ്പി ആവശ്യമുള്ള കോവിഡ് രോഗികൾക്ക് ഈ മരുന്ന് നൽകുകയില്ല.