കുവൈറ്റ് എലത്തൂർ അസോസിയേഷൻ ഫുട്ബോൾ ടൂർണ്ണമെൻറ് : റൗദ എഫ് സി ജേതാക്കൾ

0
27

 

കുവൈറ്റ് സിറ്റി : കുവൈറ്റ് എലത്തൂർ അസ്സോസിയേഷൻ രണ്ടാമത് അൽ മാഷാൻ  വിന്നേഴ്സ് ട്രോഫിക്കു വേണ്ടിയുളള അഖിലേന്ത്യാ സെവൻ എ സൈഡ് ഓപ്പൺ ഫുട്ബോൾ ടൂർണ്ണമെൻറ്  ഏപ്രിൽ 26  വെള്ളിയാഴ്ച്ച ബയാൻ  പബ്ലിക്ക് അതോറിറ്റി &  യൂത്ത് സ്പോർട്സ്  സ്റ്റേഡിയത്തിൽ   സംഘടിപ്പിച്ചു.

കുവൈറ്റിലെ പ്രമുഖ  ടീമുകൾ പങ്കെടുത്ത ടൂർണ്ണമെന്റിൽ  റൗദ എഫ് സി ജേതാക്കളായി. അത്യന്തം വാശിയേറിയ ഫൈനൽ മത്സരത്തിൽ  എഫ് സി മിശിരിഫ് നെ പരാജയപ്പെടുത്തിയാണ്   റൗദ എഫ് സി ചാമ്പ്യന്മാരായത്. കളിയുടെ മുഴുവൻ സമയത്തും ടൈം ബ്രെക്കറിലും സമനില പാലിച്ചതിനെ തുടർന്ന്  ടോസ്സിലൂടേയാണ് വിജയികളെ തെരഞ്ഞെടുത്തത് .

കുവൈറ്റ് എലത്തൂർ അസ്സോസിയേഷൻറെ മുഖ്യ രക്ഷാധികാരി ഇ കെ റസാഖ് ഹാജി , ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ യാക്കൂബ് എലത്തൂർ എന്നിവർ ചേർന്ന് ടൂർണമെന്റ് കിക്കോഫ് ഉദ്ഘാടനം ചെയ്തു, ചടങ്ങിൽ  ജനറൽ സെക്രെട്ടറി എം കെ നാസർ , ട്രഷറർ റിഹാബ്, ടൂർണമെന്റ്  മുഖ്യ കൺവീനർമാരായ റഫീഖ് എൻ , ആഷിഖ് എൻ.ആർ , കൺവീനർമാരായ സഫറുള്ള, കെ .ടി ഹരിദാസൻ, ഖാദർ എലത്തൂർ,സിദ്ധിഖ് നടുക്കണ്ടി, കെഫാക്ക് പ്രതിനിധികളായി  ഓ.ക്കെ റസാക്ക്, മുബാറക് യൂസഫ് , എക്സിക്യൂട്ടീവ് അംഗങ്ങളായ ഉനൈസ് എൻ, ഇബ്രാഹിം തൈ തോട്ടത്തിൽ, ഷാഫി എൻ ,ഹബീബ് ഇ, മുനീർ മക്കാറി, ആരിഫ് എൻ ആർ , നസീർ ഇ , ഷമീൻ  എൻ, ഫാഹിസ് എം, അബ്ദുൽ അസീസ് എം, സിദ്ധിഖ് പി, അർഷാദ് എൻ, ആലി കുഞ്ഞി, ഫൈസൽ എൻ, ബഷീർ എൻ, മുഹമ്മദ് ഷെരീഫ് എൻ , ഷഹീൻ എൻ,പേർവീസ് ഖാൻ എന്നിവർ പങ്കെടുക്കുകയും കളിക്കാരുമായി പരിചയപ്പെടുകയും ചെയ്തു.

ഫൈനൽ മത്സരത്തിന്  ശേഷം നടന്ന  സമ്മാനദാന ചടങ്ങിൽ മുഖ്യ സ്പോൺസറായ അൽ മാഷാൻ ഇന്റർനാഷണൽ ഓട്ടോ സ്‌പെയർ പാർട്സ്‌ കമ്പനി പ്രതിനിധി യസീദ് , സഹ സ്പോൺസർമാരായ തക്കാര റെസ്റ്റാറൻറ് പ്രതിനിധി റഷീദ്‌, കൂൾലൻഡ്  ചെയർമാൻ സലിം സി ടി , കെ.എം.സി.സി പ്രതിനിധി സിറാജ് എരഞ്ഞിക്കൽ , കെ ഡി എൻ എ പ്രധിനിധി സുബൈർ എം എന്നിവർ പങ്കെടുത്തു.

സഹ സ്പോൺസർമാരായ റഷീദ് തക്കാരക്ക് യാക്കൂബ് എലത്തൂരും, കൂൾലാൻഡ്  ചെയർമാൻ സി ടി സലീമിന് ഖാദർ എലത്തൂരും,  സഫറുളളക്ക് മീഡിയ സെക്രെട്ടറി മുഹമ്മദ് ഇഖ്‌ബാലും, ഖാദർ എലത്തൂരിന് അബ്ദുൽ അസീസ് മാട്ടുവയിലും , കെ ടി ഹരിദാസിന് ഫൈസലും , ബേബി നൗഷാദിന് നസീറും സമീറിന് പെർവീസ് ഖാനും ടൂർണമെന്റ് നിയന്ത്രിച്ച കെഫാക് റഫറിമാരായ ബഷീർ, അസ്‌വദ് , നൗഫൽ, റസാഖ് ,പാർത്ഥൻ , ഷറഫുദ്ധീൻ , മൻസൂർ, മഹമൂദ് എന്നിവർക്ക് കെ ഇ എ ജനറൽ സെക്രെട്ടറി എം കെ നാസറും, ടൂർണമെന്റ് വളരെ ഭംഗിയായി നടത്താൻ കെ ഇ എ യുമായി സഹകരിച്ച കെഫാക്കിന് മുനീർ മക്കാരിയും കിഫിനു ആലിക്കുഞ്ഞിയും  ഉപഹാരങ്ങൾ നൽകി ആദരിച്ചു.

ജേതാക്കളായ റൗദ എഫ് സി ക്കുള്ള  ട്രോഫിയും പ്രൈസ് മണിയും അൽ മാഷാൻ പ്രതിനിധി യസീതും കെ ഇ എ മുഖ്യ രക്ഷാധികാരി ഇ കെ റസാഖ് ഹാജിയും ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ യാക്കൂബ് എലത്തൂരും ചേർന്നു  കൈമാറി . റണ്ണർ അപ്പായ എഫ്.സി മിഷിരിഫിനുള്ള  ട്രോഫിയും പ്രൈസ് മണിയും റഷീദ് തക്കാര ,ഖാദർ എലത്തൂർ ,നാസർ എം കെ എന്നിവർ ചേർന്നും, മൂന്നാം സ്ഥാനക്കാരായ ട്രിവാൻഡ്രം സ്‌ട്രൈക്കേഴ്സിനുള്ള കപ്പ് ബഷീറും  കൈ മാറി.കൂടാതെ വിജയികൾക്കുള്ള വ്യക്തിഗത മെമെന്റോകൾ യസീതും റണ്ണേഴ്‌സിനുള്ള വ്യക്തിഗത മെമെന്റോകൾ സലിം സി ടി, സിദ്ധിഖ് പി , മുഹമ്മദ് ഷെരിഫ് എൻ എന്നിവർ ചേർന്നും കൈ മാറി.

ടൂർണ്ണമെൻറിലെ മികച്ച കളിക്കാരനായി സോനു  (റൗദ എഫ് സി ), ടോപ് സ്കോററായി ബിനു (ട്രിവാൻഡ്രം സ്ട്രൈക്കേഴ്സ് ), ഏറ്റവും മികച്ച ഗോൾ കീപ്പറായി മുബഷീർ  (എഫ് സി മിശിരിഫ്), ഏറ്റവും മികച്ച ഡിഫെൻഡറായി ബിജു  (റൗദ എഫ് സി ), എമർജിങ് പ്ലെയർ ഹുസൈൻ (എഫ് സി മിശിരിഫ്)  ഏറ്റവും മികച്ച ടീമിനുളള ഫെയർ പ്ലെ അവാർഡിനായി എ  കെ എഫ് സി യെയും തെരഞ്ഞെടുത്തു.

 

കൂടാതെ ടൂർണമെന്റിലെ ഓവറോൾ പുരസ്കാരങ്ങൾ നാസർ എം കെ, ആരിഫ് എൻ ആർ , റഫീഖ് എൻ, ആഷിഖ് എൻ ആർ എന്നിവർക്ക് ലഭിച്ചു.

 

ടൂർണമെൻറ് ഭാഗമായി നടത്തിയ റാഫിൾ കൂപ്പൺ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ എൽ ഇ ഡി ടി വി ലഭിച്ചത് ഖദീജ അബൂബക്കർ, രണ്ടാം സമ്മാനമായ മൈക്രോ വേവ് ഓവൻ ലഭിച്ചത് ഷാഹിദ് കണ്ണേത്ത് , മൂന്നാം സമ്മാനമായ മിക്സര് ഗ്രൈൻഡർ ലഭിച്ചത് മുഹമ്മദ് സുബൈർ, നാലാം സമ്മാനമായ ഇസ്തിരി പെട്ടി ലഭിച്ചത് ഹനീഷ് ബാബു എന്നിവർക്കാണ്.