കുവൈത്ത് സിറ്റി : കുവൈത്തിൽ വീണ്ടും തീപിടുത്തം. ഖൈതാൻ മേഖലയിൽ ഒരു കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള വെയർഹൗസിൽ ഇന്നലെയായിരുന്നു തീപ്പിടുത്തം സംഭവത്തിൽ രണ്ട് പ്രവാസികൾക്ക് പരിക്കേറ്റു. അറബ് വംശയരായ പ്രവാസികൾക്കാണ് പരിക്കേറ്റത്. ഫർവാനിയ സബാന് എന്നിവിടങ്ങളില് നിന്നുള്ള അഗ്നിശമന സേനാംഗങ്ങളെത്തിയാണ് തീയ്യണച്ചത്.
കഴിഞ്ഞ ദിവസങ്ങളിലും സമാനമായി വാണിജ്യ കേന്ദ്രങ്ങലിലും ഫ്ലാറ്റുകളിലും തീപ്പിടുത്തമുണ്ടായിരുന്നു.