കേന്ദ്ര മന്ത്രിസഭാ പുനസംഘടന ഉടന്‍;പി എസ്‌ ശ്രീധരന്‍ പിള്ളയെ ഗോവ ഗവർണ്ണറായി നിയമിച്ചു

0
22

കേന്ദ്ര മന്ത്രിസഭാ പുനസംഘടന ഉടന്‍. പുനസംഘടനയ്‌ക്ക്‌ വഴിയൊരുക്കി കേന്ദ്ര മന്ത്രി തവര്‍ ചന്ദ്‌്‌ ഉള്‍പ്പെടെ എട്ടു ഗവര്‍ണ്ണര്‍മാരെ രാഷ്ട്രപതി നിയമിച്ചു. ജ്യോതിരാദിത്യ സിന്ധ്യ, സര്‍ബാനന്ദ സോനേബാള്‍ എന്നിവര്‍ ഡല്‍ഹിയിലേയ്‌ക്ക്‌ തിരിച്ചു. പ്രകടനം മോശമായവരെ മന്ത്രിസഭയില്‍ നിന്ന്‌ ഒഴിവാക്കും. തിരഞ്ഞെടുപ്പ്‌്‌ നടക്കുന്ന ഉത്തര്‍പ്രദേശ്‌ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക്‌ പുനസംഘനടയില്‍ പ്രാമുഖ്യം ലഭിക്കും

രണ്ടാം മോദി സര്‍ക്കാര്‍ രണ്ട്‌ വര്‍ഷം പിന്നിട്ടതിന്‌ പിന്നാലെയാണ്‌ കേന്ദ്ര മന്ത്രിസഭാ പുനസംഘടന. പുനസംഘടനയ്‌ക്ക്‌ കളമൊരുക്കി എട്ട്‌്‌ സംസ്ഥാനങ്ങള്‍ക്ക്‌്‌്‌ പുതിയ ഗവര്‍ണ്ണര്‍മാരെ രാഷട്രപതി നിയമിച്ചു. നാല്‌്‌്‌ പേര്‍ ഗവര്‍ണ്ണര്‍ പദവിയിലേയക്ക്‌്‌്‌ ആദ്യമായി എത്തുമ്പോള്‍, പി എസ്‌ ശ്രീധരന്‍ പിള്ള ഉള്‍പ്പെടെയുള്ള നാല്‌ ഗവര്‍ണ്ണര്‍മാരെ മാറ്റി നിയമിച്ചു. ബിജെപി പാര്‍ലമെന്റെറി ബോര്‍ഡ്‌ അംഗവും കേന്ദ്ര മന്ത്രിയും രാജ്യസഭാ നേതാവുമായ തവര്‍ചന്ദ്‌്‌ ഗെഹലോട്ടിനെ കര്‍ണ്ണാടക ഗവര്‍ണ്ണറായി നിയമിച്ചു. ഗോവാ നിയമ സഭാ മുന്‍ സ്‌പീക്കര്‍ രാജേന്ദ്ര അര്‍ലേക്കറിനെ ഹിമാചല്‍ പ്രദേശ്‌ ഗവര്‍ണ്ണറായും ആന്ധ്ര പ്രദേശില്‍ നിന്നുള്ള മുന്‍ ലോക്‌സഭാ അംഗം ഡോ. കെ. ഹരിബാബുവിനെ മിസോറാം ഗവര്‍ണ്ണറായും, ഗുജറാത്ത്‌ മുന്‍ മന്ത്രി മംഗുഭായി സി പാട്ടീലിനെ മധ്യപ്രദേശ്‌ ഗവര്‍ണ്ണറായും നിയമിച്ചു. ഹരിയാന ഗവര്‍ണ്ണര്‍ സത്യദേവ്‌ നാരായണ ആര്യയെ ത്രിപുര ഗവര്‍ണ്ണറായും, ത്രിപുര ഗവര്‍ണ്ണര്‍ രമേഷ്‌ ബയസിനെ ജാര്‍ഖണ്ഡ്‌ ഗവര്‍ണ്ണറായും ഹിമാചല്‍ പ്രദേശ്‌ ഗവര്‍ണ്ണര്‍ ബന്ദാരു ദത്താത്രോയയേ ഹരിയാന ഗവര്‍ണ്ണറായും മാറ്റി നിയമിച്ചു. മന്ത്രിസഭയില്‍ വന്‍ അഴിച്ചു പണി ഉണ്ടാകുമെന്നതിന്റെ സൂചനയാണ്‌ ഗവര്‍ണ്ണര്‍ നിയമം. മന്ത്രിമാരുടെ വകുപ്പുകളിലും കാര്യമായ മാറ്റം വരും. ഒന്‍പത്‌ മന്ത്രിമാര്‍ നിലവില്‍ അധിക ചുമതല വഹിക്കുന്നുണ്ട്‌്‌്‌. ബിജെപിയില്‍ നിന്ന്‌്‌ ജ്യോതിരാദിത്യ സിന്ധ്യ, ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി, ആസ്സാം മുന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനേബാള്‍, ഉത്തരാഖണ്ഡ്‌ മുന്‍ മുഖ്യമന്ത്രി തീരഥ്‌ സിംഗ്‌്‌ റാവത്ത്‌ എന്നിവര്‍ മന്ത്രിസഭയിലേയ്‌ക്ക്‌ എത്തും.മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ പേരും കേള്‍ക്കുന്നുണ്ട്‌്‌. സഖ്യകക്ഷിയായ ജെ ഡിയുവില്‍ നിന്ന്‌്‌്‌്‌ ആര്‍ സി പി സിംഗ്‌്‌്‌്‌, എല്‍ ജെ പി വിമത വിഭാഗത്തില്‍ നിന്ന്‌ പശുപതി പരാസ്‌ എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. വൈ എസ്‌ ആര്‍ കോണ്‍ഗ്രസും ഊദ്യോഗികമായി മോദി മന്ത്രിസഭയുടെ ഭാഗമായേക്കും. ഉത്തര്‍പ്രദേശ്‌ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സഖ്യകക്ഷിയായ അപ്പനാദള്‍ നേതാവ്‌ അനുപ്രിയാ പട്ടേലിനെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കും. രണ്ട്‌ വര്‍ഷം ലഭിച്ചിട്ടും മികച്ച പ്രവര്‍ത്തനം കാഴ്‌ച വെയ്‌ക്കാത്തവരെ മന്ത്രിസഭയില്‍ നിന്ന്‌്‌ ഒഴിവാക്കും. മികച്ച പ്രകടനം നടത്തിയ സഹമന്ത്രിമാര്‍ക്ക്‌്‌്‌ സ്വതന്ത്ര ചുമതലയും, സ്വതന്ത്ര ചുമതലയുള്ളവര്‍ക്ക്‌ ക്യാബിനറ്റ്‌ മന്ത്രി സ്ഥാനവും നല്‍കും. തവര്‍ ചന്ദ്‌ ഗെഹലോട്ടിന്‌ പകരം രാജ്യസഭാ നേതാവായി കേന്ദ്ര മന്ത്രി പ്രകാശ്‌ ജാവദേക്കറിനെ തിരഞ്ഞെടുത്തേക്കും,