കുവൈത്ത് സിറ്റി: രാജ്യത്തെ സ്ത്രീ സുരക്ഷ സംബന്ധിച്ച് വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവച്ച ഫറ അക്ബർ കൊലപാതക കേസിൽ പ്രതിയെ തൂക്കിക്കൊല്ലാൻ വിധിച്ചു. കുവൈത്ത് ക്രിമിനൽ കോടതിയുടേതാണ് വിധി. രണ്ടുമാസം നീണ്ടുനിന്ന എന്ന വാദത്തിന് ഒടുവിലാണ് ചൊവ്വാഴ്ച കോടതി വിധി പറഞ്ഞത്. തട്ടിക്കൊണ്ടുപോകൽ, മുൻകൂട്ടി തീരുമാനിച്ച കൊലപാതകം, വധഭീഷണി, നാശനഷ്ടം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇയാളെ വിചാരണ ചെയ്തത്. ഇരയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കൊല്ലാനുള്ള ഉദ്ദേശ്യത്തോടെ കുറ്റവാളി ഇരയെ അവളുടെ കാറിൽ ജിപിഎസ് ട്രാക്കിംഗ് ഉപകരണം സ്ഥാപിച്ച് കണ്ടെത്തി.
കഴിഞ്ഞ ഏപ്രിൽ 20 നായിരുന്നു കേസിനാസ്പദമായ സംഭവം. ഏറെനാളായി സ്ഥറയുടെ പിറകെ നടന്ന് ശല്യം ചെയ്തിരുന്ന പ്രതി അവരെ പിന്തുടർന്ന് മനപ്പൂർവ്വംം വാഹനാപകടം സൃഷ്ടിക്കുകയും അവരെയും കൂൂടെ ഉണ്ടായിരുന്ന രണ്ട്ട് പെൺമക്കളെയും തട്ടിക്കൊണ്ടുുപോവുകയും ചെയ്തു. കുഞ്ഞുങ്ങളുടെ മുന്നിൽ വച്ചാണ് ആണ്് പ്രതി ഫറയെ നിരവധിതവണ നെഞ്ചിൽ കത്തിി ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിച്ചത്. തുടർന്ന് ഇരയെ ആശുപത്രിക്ക് സമീപം ഉപേക്ഷിച്ച് ഇയാൾ കടന്നുകളയുകയായിരുന്നു . നിരവധിതവണ ഇയാൾക്കെതിരെ പരാതി നൽകിയിട്ടും കൃത്യമായ നടപടികൾ ഉണ്ടാകില്ല എന്ന പരാതി കുടുംബാംഗങ്ങളിൽ നിന്നും ഉയരുകയും പിന്നീട് അത് വൻ പ്രതിഷേധങ്ങൾക്ക്് വഴിവയ്ക്കുകയും ചെയ്തു