കുവൈത്തിൽ എഞ്ചിനീയർമാരെ സ്കൂൾ അധ്യാപകരാക്കണമെന്ന നിർദേശം വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ പരിഗണനയിൽ

0
17

കുവൈത്ത് സിറ്റി: കുവൈത്തിൽ സ്കൂൾതല ശാസ്ത്ര അധ്യാപകരുടെ ഒഴിവുകളിലേക്ക് എഞ്ചിനീയറിംഗ് ബിരുദധാരികളെ നിയമിക്കണമെന്ന ആവശ്യവുമായി കുവൈത്ത് സൊസൈറ്റി ഓഫ് എൻജിനീയർ സ് വിദ്യാഭ്യാസ മന്ത്രി ഡോ. അലി അൽ മുദഫ്മായി കൂടിക്കാഴ്ച്ച നടത്തി. ഭൗതികശാസ്ത്രം, ഗണിതം, രസതന്ത്രം, സ്ഥിതിവിവരക്കണക്ക്, ശാസ്ത്രം തുടങ്ങിയ ശാസ്ത്രീയ വിഷയങ്ങൾ പഠിപ്പിക്കുന്നതിൽ വിദഗ്ധരായ ദേശീയ കേഡർമാരുടെ കുറവ് നികത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് കുവൈറ്റ് സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്സ് (കെ എസ് ഇ) മേധാവി എൻജി. ഫൈസൽ അൽ അറ്റാൽ പറഞ്ഞു. അധ്യാപകരുടെ കുറവുള്ള മേഖലകളിൽ  എഞ്ചിനീയർമാർക്ക് അധ്യാപക തൊഴിലിൽ യോഗ്യത നേടുന്നതിനുള്ള ബിരുദാനന്തര പ്രോഗ്രാം നടപ്പാക്കുമെന്ന നിർദേശവും  മന്ത്രിയുമായുള്ള ചർച്ചയിൽ ഉയർന്നു വന്നതായി അദ്ദേഹം പറഞ്ഞു.

എഞ്ചിനീയറിംഗ് പ്രൊഫഷണലുകളെ പുനരധിവസിപ്പിക്കാനും  അവരുുടെ യോഗ്യത ഉറപ്പുവരുത്താനും അംഗീകാരം നൽകാനുമാകി സൊസൈറ്റിയും പബ്ലിക് അതോറിറ്റി ഫോർ അപ്ലൈഡ് എഡ്യൂക്കേഷൻ ആന്റ് ട്രെയിനിംഗും (PAAET) തമ്മിൽ സഹകരണ മെമ്മോറാണ്ടമുണ്ടാക്കാൻ വിദ്യാഭ്യാസ മന്ത്രിയുമായി ധാരണയായതായി  എൻജി. ഫൈസൽ അൽ അറ്റാൽ പറഞ്ഞു. അതോറിറ്റിയുമായുള്ള  കരട് മെമ്മോറാണ്ടം അനുസരിച്ച് സാങ്കേതിക, എഞ്ചിനീയറിംഗ് തൊഴിലുകൾക്ക് യോഗ്യത നേടുന്നതിന് അതോറിറ്റിയുടെ ലബോറട്ടറികളുടെ ഉപയോഗം അനുവദിക്കുന്നനതായു അദ്ദേഹം വെളിപ്പെടുത്തി. മന്ത്രാലയവുമായി ബന്ധപ്പെട്ട സൈറ്റുകളിൽ എഞ്ചിനീയറിംഗ് കേഡറിനുള്ള അലവൻസുകൾ അംഗീകരിക്കുന്നതിനുള്ള സൊസൈറ്റിയുടെ നിർദേശങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. അലി അൽ മുദഫ് വാഗ്ദാനം ചെയ്തതായും  അറിയിച്ചു.