വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ ഓക്സ്ഫോർഡിന് ഒപ്പം ആസ്ട്രാസെനെക എന്നും രേഖപ്പെടുത്തി കുവൈത്ത് ആരോഗ്യ മന്ത്രാലയം

0
27

കുവൈത്ത് സിറ്റി: കുവൈത്തിൽ  ഓക്സ്ഫോർഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചവർക്ക് നൽകുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ ഭേദഗതിവരുത്തി ആരോഗ്യ മന്ത്രാലയം. വാക്സിൻ പേര് രേഖപ്പെടുത്തുന്നിടത്ത് ഓക്സ്ഫോർഡ് എന്നതിനൊപ്പം  ആസ്ട്രാസെനെക എന്നുകൂടെ രേഖപ്പെടുത്താൻ തുടങ്ങി. നേരത്തെ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചവർക്ക്  വാക്സിനേഷൻ പ്ലാറ്റ്ഫോമിൽ നിന്നും ഭേദഗതി യോട് കൂടിയ പുതിയ സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. ഓക്സ്ഫോർഡ്  വാക്സിനേഷൻ ലഭിച്ച എല്ലാവർക്കും  റഫർ ചെയ്ത ലിങ്കിൽ നിന്നും വീണ്ടും സർട്ടിഫിക്കറ്റ് എടുക്കാവുന്നതാണ്. ചില രാജ്യങ്ങളിൽ ഈ വാക്സി്ൻ്റെ പേര് ഓക്സ്ഫോർഡ് എന്നല്ല, ഈ സാഹചര്യത്തിിിലാണ് വാക്സിനേഷൻ സർട്ടിഫിക്കേറ്റിൽ ഓക്സ്ഫോർഡിന് ഒപ്പം ആസ്ട്രാസെനെക എന്നുകൂടെ ചേർക്കുന്നത്.