കുവൈത്ത് സിറ്റി: കുവൈത്തിൽ ബീച്ചുകളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നു. ബീച്ചുകൾ സുരക്ഷിതമാക്കുന്നതിനും അവിടെയുള്ള പൊതുമുതലുകൾ നശിപ്പിക്കുന്നത് തടയുന്നതിനും ആയാണ് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ പദ്ധതിയിടുന്നതെന്ന് മുനിസിപ്പൽ ഉദ്യോഗസ്ഥർ പറഞ്ഞു.
ബീച്ചുകളിൽ അറ്റകുറ്റപ്പണികൾ നടത്തുന്നുണ്ടെങ്കിലും സാമൂഹ്യ വിരുദ്ധർ ഇവിടങ്ങളിലെ ടോയ്‌ലറ്റ് സൗകര്യം അടക്കമുള്ളവ നശിപ്പിക്കുന്നത് വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് പുതിയ നടപടി എന്ന് കുവൈറ്റ് മുനിസിപ്പാലിറ്റിയിലെ നിർമാണ വിഭാഗം മേധാവി അഹമ്മദ് അൽ ഹജൈരി പറഞ്ഞു. ആഭ്യന്തതര മന്ത്രാലയവുമായി സഹകരിച്ചു കൊണ്ടായിരിക്കും ഇത് നടപ്പാക്കുക. നിലവിൽ ടോയ്ലറ്റ് പോലുള്ള സൗകര്യങ്ങൾ ഉപയോഗിക്കുന്നതിന് ഫീസ് ഏർപ്പെടുത്തിയിട്ടില്ല, പൊതുുജനങ്ങളുടെ സൗകര്യാർത്ഥം ആണ് ഇവ ഒരുക്കിയിരിക്കുന്നത് എന്നുംുംും അദ്ദേഹം പറഞ്ഞു