കുവൈത്ത് സിറ്റി: അടുത്ത അധ്യയന വർഷം മുതൽ കുവൈത്തിലെ സ്കൂളുകൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയം തയ്യാറാക്കിയ പദ്ധതിയെക്കുറിച്ച് ഇന്ന് ചേർന്ന പാർലമെന്ററി വിദ്യാഭ്യാസ സമിതി യോഗത്തിൽ ചർച്ച ചെയ്തു. ഇത് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ യോഗം പെരുന്നാളിന് ശേഷം നടക്കും.
സെപ്റ്റംബറിൽ സ്കൂൾ പുനരാരംഭിക്കുന്നത് മായി ബന്ധപ്പെട്ട മൂന്ന് ഓപ്ഷനുകൾ ചർച്ചചെയ്തു. ആരോഗ്യ മന്ത്രാലയവുമായി ഏകോപിപ്പിച്ച് ഓഫ്‌ലൈൻ സ്കൂൾ ആരംഭിക്കുക എന്നതാണ് ഇതിൽ ഒന്ന്. ഓൺ ലൈൻ ഓഫ് ലൈൻ ക്ലാസ്സുകൾ സമ്മിശ്രമായി നടത്തുക എന്നതായിരുന്നു മറ്റൊരു വഴി. നിലവിലെ രീതിയിൽ ഓഫ്ലൈനായി ക്ലാസുകൾ തുടരുക എന്നതായിരുന്നു മൂന്നാമതായി ചർച്ചചെയ്തത്. ഓഫ്‌ലൈൻ പഠനത്തിന്റെ കാര്യത്തിൽ, സ്കൂളിൽ നേരിട്ടുള്ള ക്ലാസുകൾ വിദ്യാർത്ഥികളുടെ എണ്ണം 50 ശതമാനത്തിൽ കവിയരുത് എന്നും കമ്മിറ്റി യോഗത്തിൽ നിർദേശം ഉയർന്നു.
Home Middle East Kuwait കുവൈത്തിലെ സ്കൂളുകൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് 3 നിർദേശങ്ങൾ പാർലമെന്ററി വിദ്യാഭ്യാസ സമിതി യോഗത്തിൽ ചർച്ച ചെയ്തു