സുലൈബിയയിൽ സംഭരണശാലയിൽ വൻ തീപിടുത്തം; 3 പേർക്ക് പരിക്കേറ്റു

0
33

കുവൈത്ത് സിറ്റി: സുലൈബിയ കാർഷിക മേഖലയിലെ രണ്ട് വെയർ‌ഹൗസുകളിൽ ഇന്നലെ ഉണ്ടായ വൻ അഗ്നിബാധയിൽ അഗ്നിശമന സേനാംഗം ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു. സുലൈബിഖാത്ത്, ജലീബ് അൽ-ഷുയഖ്, അൽ തഹ്‌രിർ, സബാൻ അൽ-സിനായി എന്നിവിടങ്ങളിലെ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമനസേനാംഗങ്ങൾ എത്തിയത് തീ അണച്ചത്.ഭക്ഷ്യവസ്തുക്കൾ, മരം, എണ്ണകൾ, കത്തുന്ന മറ്റ് വസ്തുക്കൾ എന്നിവ അടങ്ങിയ സാധനങ്ങളാണ് 2 സംഭരണശാലകളിലുമായി ഉണ്ടായിരുന്നത്. രണ്ട് വെയർ‌ഹൗസുകളുടെയും വിസ്തീർണ്ണം ഏകദേശം 10,000 ചതുരശ്ര മീറ്ററാണ്, ഇതിൽ ഏകദേശം രണ്ടായിരം മീറ്ററോളം ആണ് അഗ്നിബാധയുണ്ടായത്.