കുവൈത്തിലെ അൽ അമിരി ആശുപത്രിയിൽ COVID വാർഡുകളിൽ 90% രോഗികളാൽ നിറഞ്ഞു

0
21

കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന അൽ അമിരി ആശുപത്രിയിലെ കോവിഡ് വാർഡുകളിലെ 90 ശതമാനവും രോഗികളാൽ നിറഞ്ഞതായി ആശുപത്രിയിലെ അനസ്തേഷ്യ ആൻഡ് ഇന്റൻസീവ് കെയർ യൂണിറ്റ് (ഐസിയു) വിഭാഗം മേധാവി ഡോ. അബ്ദുൾ റഹാം അൽ ഫാരിസ് വെളിപ്പെടുത്തി.
ഐസിയുവിനെ സംബന്ധിച്ചിടത്തോളം ഒക്യുപൻസി 50 ശതമാനത്തോളം ആണ്. കൊറോണ കേസുകളിൽ വർദ്ധനവ് തുടരുന്നതിനാൽ ആശുപത്രി പുതിയ ഐസിയു വിഭാഗങ്ങൾ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. നിലവിൽ രണ്ട് ഐസിയു വിഭാഗങ്ങളുണ്ട്, മൂന്നാമത്തേത് ആവശ്യമുയരുന്നു മുറയ്ക്ക് ഉപയോഗിക്കാൻ തയ്യാറാണ്.