ലണ്ടൻ: വിംബിൾഡൺ പുരുഷ സിംഗിൾസിൽ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ച് ചാമ്പ്യൻ. ഇറ്റലിയുടെ മാറ്റിയോ ബെരറ്റിനിയെ പരാജയപ്പെടുത്തിയാണ് സെർബിയൻ താരം ചാമ്പ്യനായത്.
ഒന്നിനെതിരെ മൂന്നു സെറ്റുകൾക്കായിരുന്നു ജോക്കോയുടെ വിജയം. സ്കോർ: 6-7, 6-4, 6-4, 6-3.
വിജയത്തോടെ ജോക്കോ 20 ഗ്രാന്സ്ലാം കിരീടങ്ങളുള്ള റോജര്‍ ഫെഡറര്‍, റഫേല്‍ നദാല്‍ എന്നിവര്‍ക്കൊപ്പമെത്തി. ഈ സീസണിൽ അപാരഫോമിലുള്ള ജോക്കോവിച്ച് കലണ്ടർ സ്ലാമെന്ന അപൂർവ നേട്ടത്തിലേക്കാണ് റാക്കേറ്റ് വീശുന്നത്.
ഓസ്ട്രേലിയൻ ഓപ്പൺ, ഫ്രഞ്ച് ഓപ്പൺ, വിംബിൾഡൺ എന്നിവ സെർബിയൻ താരം ഇതിനകം ബാഗിലാക്കിക്കഴിഞ്ഞു.