60 കഴിഞ്ഞ പ്രവാസികളുടെ റസിഡൻസി പുതുക്കൽ; 35 ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം

0
26

കുവൈത്ത് സിറ്റി: സർക്കാർ ഉത്തരവിന് വിരുദ്ധമായി
60 വയസ്സിനു മുകളിലുള്ളവർക്ക് റസിഡൻസി പെർമിറ്റ് പുതുക്കി നൽകിയതിന് അതോറിറ്റിയിലെ 35 ജീവനക്കാരെ നിയമകാര്യ വകുപ്പിലേക്ക് റഫർ ചെയ്തു.60 വയസ്സ് മുതലുള്ള പ്രവാസികൾക്ക് വ്യാജമായ രീതിയിൽ വർക്ക് പെർമിറ്റ് പുതുക്കി നൽകിയതായി PAMന്റെ ഓട്ടോമേറ്റഡ് ഇൻഫർമേഷൻ സിസ്റ്റത്തിലൂടെയാണ് വ്യക്തമായത്.

പുറത്തുവന്ന വിവരങ്ങൾ അനുസരിച്ച് 4 പ്രവാസികൾ ഈ വിധം 3 വർഷത്തേക്ക് വർക്ക് പെർമിറ്റ് നേടി, 27 പേർക്ക് രണ്ട് വർഷത്തേക്കും 126 പേർക്ക് ഒരു വർഷത്തേക്കും വർക്ക് പെർമിറ്റും ലഭിച്ചു. 2021 ജനുവരി 1 മുതൽ 60 വയസും അതിൽ കൂടുതലുമുള്ള പ്രവാസികളുടെ വർക്ക് പെർമിറ്റുകൾ പുതുക്കുന്നത് ‘ഓട്ടോമേറ്റഡ് സിസ്റ്റം’ നിരസിക്കുകയാണ് ഈ സാഹചര്യത്തിലാണ് അനധികൃതമായി ജീവനക്കാർ പ്രവാസികൾക്ക് പെർമിറ്റ് പുതുക്കി നൽകിയത്. 80 നും 90 നും ഇടയിൽ പ്രായമുള്ളതും ‘ഇന്റർമീഡിയറ്റ്’ സർട്ടിഫിക്കറ്റുകൾ കൈവശമുള്ളതുമായ പ്രവാസികൾക്കും പെർമിറ്റ് പുതുക്കി നൽകിയിട്ടുണ്ട്.