കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയും ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണത്തിലും വർദ്ധനവുണ്ടായ സാഹചര്യത്തിൽ രാജ്യത്തെ ആരോഗ്യ സംവിധാനങ്ങളെ സഹായിക്കുന്നതിനായി
പ്രതിരോധ മന്ത്രാലയത്തിനും കുവൈത്ത് പെട്രോളിയം കോർപ്പറേഷനും കീഴിലുള്ള ആശുപത്രികളെ കൂടെ പൊതുജന ആരോഗ്യ പ്രവർത്തനങ്ങളുടെ ഭാഗമാക്കി ഉപയോഗപ്പെടുത്താൻ കുവൈത്ത് മന്ത്രിസഭ നിർദ്ദേശം നൽകി. കുട്ടികൾക്കായുള്ള എല്ലാ സമ്മർ ക്ലബ്ബുകളും വരുന്ന ജൂലൈ 25 മുതൽ കൂടുതൽ അറിയിപ്പ് വരെ അടച്ചുപൂട്ടാനും മന്ത്രിസഭ തീരുമാനിച്ചു.
കുവൈത്ത്അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജബീർ അൽ സബ, കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബ അതോടൊപ്പം സ്വദേശികൾക്കും പ്രവാസികൾക്കും മന്ത്രിസഭാ ബക്രീദ് ആശംസകൾ നേരുന്നു.