മിഡിൽ ഈസ്റ്റിലെ വിദ്യാർത്ഥികൾക്കായുള്ള ഏക നീറ്റ് പരീക്ഷാകേന്ദ്രം കുവൈത്തിൽ

0
14

ഡൽഹി/ കുവൈത്ത് സിറ്റി:ദേശീയ എൻട്രൻസ് യോഗ്യത പരീക്ഷയായ നീറ്റിന് തയ്യാറെടുക്കുന്ന ഗൾഫ് വിദ്യാർഥികൾക്ക് കുവൈത്തിൽ പരീക്ഷാകേന്ദ്രം ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പ്രഖ്യാപിച്ചു. ഇതാദ്യമായാണ് വിദേശത്ത് നീറ്റ് പരീക്ഷാകേന്ദ്രം. മിഡിൽ ഈസ്റ്റിൽ നിന്നുള്ള കുട്ടികൾക്കായി കുവൈത്ത് മാത്രമാണ് പരീക്ഷാ കേന്ദ്രം. കോവിഡ് വ്യാപനം മൂലം ഉണ്ടായ യാത്ര നിയന്ത്രണങ്ങൾ കാരണം ഇന്ത്യക്കാരായ നിരവധി വിദ്യാർഥികളാണ് പരീക്ഷയുമായി ബന്ധപ്പെട്ട ആശങ്കാകുലരായിരുന്നത്. ഈ വർഷം തന്നെ ആദ്യമായി കുവൈത്ത് ജെഇഇ പരീക്ഷയുടെയും കേന്ദ്രമായിരുന്നു.

മെഡിക്കൽ പ്രവേശന പരീക്ഷ സെപ്റ്റംബർ 12 ന് നടക്കും. നേരത്തെ ഇത് ഓഗസ്റ്റ് ഒന്നിനാണ് നിശ്ചയിച്ചിരുന്നത്. എൻ‌ടി‌എ വെബ്‌സൈറ്റ് വഴി ജൂലൈ 13 മുതൽ അപേക്ഷ സ്വീകരിക്കാൻ ആരംഭിച്ചു. ഹിന്ദി ഇംഗ്ലീഷ് എന്നീ ഭാഷകൾക്കൊപ്പം പഞ്ചാബി മലയാളവും ഇത്തവണ പ്രാദേശികഭാഷകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.