കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം തിരിച്ചുവരവിൻ്റെ പാതയിൽ

0
23

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം തിരിച്ചുവരവിൻ്റെ പാതയിലെന്ന് ഡയറക്ടർ ജനറൽ എം. യൂസഫ് അൽ ഫൗസാൻ പ്രസ്താവനയിൽ പറഞ്ഞു.യാത്രക്കാരുടെയും ഫ്ലൈറ്റുകളുടെയും എണ്ണത്തിലുണ്ടായ വർദ്ധനവും കോവിഡ് മഹാമാരി കാരണം മുമ്പ് നിർത്തിവച്ചിരുന്ന നിരവധി സ്റ്റേഷനുകളും യാത്രാ സ്ഥലങ്ങളും (ഡെസ്റ്റിനേഷൻസ് ) തുറക്കപ്പെട്ടതിന്റെയും വെളിച്ചത്തിൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം പതിയെ പൂർവ്വസ്ഥിതിയിലേക്ക് എത്തുകയാണ് എന്ന് പറയാമെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.
പ്രതിദിന യാത്രക്കാരുടെ എണ്ണം ഉയർത്തുന്നതിനായി ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് വികസിപ്പിച്ച പദ്ധതികൾക്ക് അദ്ദേഹം നന്ദി പറഞ്ഞു.

അംഗീകൃത ആരോഗ്യ നടപടിക്രമങ്ങളും ആവശ്യകതകളും അനുസരിച്ച് വിമാനത്താവളത്തിലെ കാർ പാർക്കുകളിൽ പ്രവേശിക്കുന്നത് മുതൽ വിമാനങ്ങളിൽ കയറുന്നതുവരെയുളള യാത്ര നടപടിക്രമങ്ങൾ സുഗമമാക്കുന്നതിന് അഡ്മിനിസ്ട്രേഷൻ സംയോജിത പദ്ധതി വികസിപ്പിച്ചെടുത്തതായും അദ്ദേഹം പറഞ്ഞു. ലഗ്ഗേജ് പാസ്പോർട്ട് ഹോൾ കേന്ദ്രങ്ങളിൽ കൗണ്ടറുകൾടെ എണ്ണം വർധിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.