ഇന്ത്യൻ ഡോക്ട്ടേർസ് ഫോറം ഹെൽത്ത് ഗൈഡ് 2021 പുറത്തിറക്കി

0
19

കുവൈത്ത് സിറ്റി: ഇന്ത്യൻ ഡോക്ട്ടേർസ് ഫോറം ഹെൽത്ത് ഗൈഡ് 2021 പുറത്തിറക്കി. ശനിയാഴ്ച കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ നടന്ന പ്രകാശന ചടങ്ങിൽ
കുവൈത്ത് ആരോഗ്യ മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് അൽ കസ്തി, കുവൈത്ത് മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ് ഡോ. അഹ്മദ് തുവൈനി അൽ എനിസി, കിംസ് സെക്രട്ടറി ജനറൽ ഡോ. ഫവാസ് അൽ-റിഫെയ്, ഇന്ത്യൻ ഡോക്ടർ സ് ഫോറം പ്രസിഡന്റ് ഡോ. അമീർ അഹമ്മദ് തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു. കോവിഡുമായി ബന്ധപ്പെട്ട് സമഗ്ര വിവരങ്ങളടങ്ങിയ ശേഖരമാണ് ഗൈഡ്. സൗജന്യമായാണ് ഹെല്‍ത്ത് ഗൈഡ് ലഭ്യമാക്കുന്നത്.


ഇന്ത്യയും കുവൈത്തും തമ്മിലുള്ള ബഹുമുഖ ഉഭയകക്ഷി ബന്ധത്തിലെ പ്രധാന ഘടകമാണ് മെഡിക്കൽ മേഖലയിലെ സഹകരണം എന്ന് ഇന്ത്യൻ അംബാസിഡർ സിബി ജോർജ് ആമുഖ പ്രസംഗത്തിൽ പറഞ്ഞു. കോവിഡ് മഹാമാരിക്കെതിരായ സംയുക്ത പോരാട്ടം മുൻപത്തേക്കാൾ ഇത് ശക്തമാക്കി. വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്‌ശങ്കറിൻ്റെ കുവൈത്ത് സന്ദർശനവേളയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ മുൻ‌ഗണനാ മേഖലകളിലൊന്നായി ആരോഗ്യ സംരക്ഷണം . ഈ മേഖലയിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഇന്ത്യൻ ഡോക്ടർമാരുടെ ഫോറത്തെയും അതിന്റെ പ്രസിഡന്റ് ഡോ. അമീർ അഹമ്മദിനെയും അതിന്റെ എല്ലാ അംഗങ്ങളെയും പ്രത്യേകിച്ച് എഡിറ്റോറിയൽ ടീമിനെയും അംബാസിഡർ അഭിനന്ദിച്ചു.


എംബസിയുടെ വിശ്വസ്ത പങ്കാളിയാണ് ഐഡിഎഫ് ടീം. കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമം ഉറപ്പുവരുത്തുന്നതിനുള്ള എംബസിയുടെ ശ്രമങ്ങളിൽ ഐഡിഎഫ് എല്ലായ്പ്പോഴും മുൻപന്തിയിലാണ്. പകർച്ചവ്യാധിക്കെതിരെ പോരാട്ടത്തിൽ ഇന്ത്യൻ സമൂഹത്തിന് നൽകുന്ന പിന്തുണയ്ക്ക് നന്ദി പറയുന്നതായും അംബാസഡർ സിബി ജോർജ് പറഞ്ഞു. കോവിഡ് ബോധവൽക്കരണവുമായി ബന്ധപ്പെട്ട് എംബസിമായി സഹകരിച്ചു നിരവധി സെമിനാറുകൾ, കാമ്പെയ്‌നുകൾ, ദുരിതബാധിതരായവർക്കുള്ള മെഡിക്കൽ ക്യാമ്പുകൾ , സൗജന്യ ടെലി-കൺസൾട്ടേഷനുകൾ എന്നിവ നൽകുന്നതിനൊപ്പം ആണ് ഐഡിഎഫ് ഇപ്പോൾ ഈ വിവരദായക ആരോഗ്യ ഗൈഡ് പുറത്തിറക്കിയിരിക്കുന്നത് എന്നും അംബാസഡർ പറഞ്ഞു.