നിയമം ലംഘിച്ച് പലയിടത്തും ചെന്ന് കശാപ്പു നടത്തി കൊടുക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും; പിടിക്കപ്പെട്ടാൽ 700 ദിനാർ പിഴയും നാടുകടത്തലും

0
41

കുവൈത്ത് സിറ്റി: കുവൈത്തിൽ പെരുന്നാളിനോടനുബന്ധിച്ച് മൊബൈൽ അറവുശാലകൾക്ക് (ആവശ്യാനുസരണം വീടുകളിലും മറ്റു സ്ഥലങ്ങളിലും ചെന്ന് കശാപ്പ് ചെയ്ത് കൊടുക്കുന്നതിന്) പ്രവർത്തനാനുമതി ഇല്ലെന്ന് മുനിസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി. അംഗീകൃത അറവുശാലകളിലെ തിരക്ക് പരിഗണിച്ച് നേരത്തെ കശാപ്പുകാരനെ വീടുകളിലും അത് സ്ഥലങ്ങളിലും എത്തിച്ച് മൃഗങ്ങളെ ബലി കൊടുക്കുന്നത്പെരുന്നാൾ സമയങ്ങളിൽ സജീവമാകാറുണ്ടായിരുന്നു ഇത് പരിഗണിച്ചാണ് ഇത്തവണ നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കുന്നത്. ഇത്തരം കശാപ്പുകാർ തെരുവ് കച്ചവടക്കാരുടെ വിഭാഗത്തിൽ പെടുന്നുവെന്നും, നിയമലംഘനം പിടിക്കപ്പെട്ടാൽ 700 ദിനാർ വരെ പിഴയും നിയമപ്രകാരം നാടുകടത്തുകയും ചെയ്യുമെന്ന മുന്നറിയിപ്പും അധികൃതർ നൽകുന്നുണ്ട്. കൃത്യമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളില്ലാതെ കശാപ്പുകാർ പല സ്ഥലങ്ങളിൽ എത്തുന്നതു വഴി രോഗബാധയുണ്ടാകാൻ സാഹചര്യമുള്ളതിനാലാണ് നിയന്ത്രണങ്ങൾ കർശനമാക്കുന്നത് എന്നും അധികൃതർ വ്യക്തമാക്കി.