കുവൈത്ത് സിറ്റി പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ സിവില്‍ ഐഡി വിതരണം ത്വരിതപ്പെടുത്തുമെന്നും കുവൈത്തിന് പുറത്ത് കുടുങ്ങിപ്പോയവരുടെ കാര്‍ഡുകള്‍ പിഎസിഐ മെഷീനുള്ളില്‍ കുടുങ്ങിക്കിടക്കുന്നത് കുറയ്‌ക്കുമെന്നും അധികൃതര്‍ അറിയിച്ചു. നേരത്തെ പുതിയ കാര്‍ഡുകള്‍ നല്‍കാന്‍ സാധിക്കാഞ്ഞത് മൂലം കാര്‍ഡ് വിതരണത്തില്‍ അമ്പത് ശതമാനം ഇടിവുണ്ടായിരുന്നു. എന്നാല്‍ നിലവില്‍ ദിനേനയുളള കാര്‍ഡ് ഡെലിവറിയില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. സിവല്‍ ഐഡി വിതരണത്തിലെ തടസ്സങ്ങള്‍ നീക്കുകയെന്ന ലക്ഷ്യത്തോടെ മൂന്ന് വര്‍ഷത്തേക്ക് ഓട്ടോമേറ്റഡ് ബാങ്കിംഗ് സര്‍വ്വീസ് നല്‍കുന്നതിനും എക്‌സ്‌പാന്‍ഷന്‍ ഡിവൈസുകളില്‍ സ്റ്റോറേജ് ഉറപ്പുവരുത്തുന്നതിന് നേരിട്ടുള്ള കരാറും അതോറിറ്റി നല്‍കിയിട്ടുണ്ട്.