സൗദിക്ക് പുറത്തുള്ള പ്രവാസികളുടെ റസിഡൻസി, വിസിറ്റ് വിസ കാലാവധികൾ ഫീസില്ലാതെ തന്നെ ഓഗസ്റ്റ് 31 വരെ നീട്ടി നൽകും

0
12

റിയാദ്: സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ്ന്റെ നിർദ്ദേശാനുസരണം രാജ്യത്തിന് പുറത്തുള്ള പ്രവാസികൾക്കുള്ള റെസിഡൻസികളുടെ സാധുത ഓഗസ്റ്റ് 31 വരെ നീട്ടി നൽകും. സന്ദർശന വിസകളുടെയും എക്സിറ്റ്, റിട്ടേൺ വിസകളുടെയും സാധുതയും ഇക്കാലയളവ് വരെ ഫീസില്ലാതെ തന്നെ നീട്ടി നൽകുന്നതിനുള്ള നടപടികൾ പാസ്‌പോർട്ട് ജനറൽ ഡയറക്ടറേറ്റ് ആരംഭിച്ചു. കോവിഡ് -19 ന്റെ പ്രത്യാഘാതങ്ങൾ നേരിടാൻ രാജ്യത്തെസർക്കാർ തുടർച്ചയായി സ്വീകരിക്കുന്ന ശ്രമങ്ങളുടെ ചട്ടക്കൂടിനുള്ളിൽ നിന്നു കൊണ്ടാണ് ധനമന്ത്രി ഈ സുപ്രധാന തീരുമാനം പുറപ്പെടുവിക്കുന്നത്.പാസ്‌പോർട്ട് വകുപ്പുകളുടെ ആസ്ഥാനത്ത് നിന്ന് അവലോകനം ചെയ്യാതെ തന്നെ ദേശീയ വിവര കേന്ദ്രവുമായി സഹകരിച്ച് റെസിഡൻസി എക്സ്റ്റൻഷൻ നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.