കുവൈത്ത് ഇന്ധനവകുപ്പ് മന്ത്രിയുമായി ആശയവിനിമയം നടത്തിയതായി ഇന്ത്യ ഊർജ്ജ വകുപ്പ് മന്ത്രി

0
27

കുവൈത്ത് ഇന്ധന വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് അബദ് അൽതഫ് അൽ ഫാരിസുമയി ആശയവിനിമയം നടത്തിയതായി ഇന്ത്യയിലെ ഊർജ്ജ വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരി ട്വിറ്ററിൽ കുറിച്ചു. ഊർജ്ജ മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മികച്ചതാണെന്നും, ഹൈഡ്രോകാർബൺ മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ഇടപെടൽ കൂടുതൽ മെച്ചപ്പെടുത്തുന്നത് മായി ബന്ധപ്പെട്ട ചർച്ച ചെയ്തതായും അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പം ഇന്ത്യാ സന്ദർശനത്തിനായി ഡോ. മുഹമ്മദ് അബദ് അൽതഫ് അൽ ഫാരിസിനെ ക്ഷണിച്ചതായും ഹർദീപ് സിംഗ് പുരി ട്വിറ്ററിലൂടെ അറിയിച്ചു