മഹാരാഷ്ട്ര പ്രളയം; അനുശോചനം രേഖപ്പെടുത്തി കുവൈത്ത് വിദേശകാര്യമന്ത്രാലയം

0
58

ഇന്ത്യയിലെ മഹാരാഷ്ട്രയിൽ ഉണ്ടായ കനത്ത പ്രളയവും തുടർന്നുണ്ടായ വ്യാപക നാശനഷ്ടങ്ങളിളിലും രാജ്യത്തിന് അനുശോചനവും പിന്തുണയും അറിയിച്ച് കുവൈത്ത് വിദേശകാര്യമന്ത്രാലയം . കനത്ത മഴയെ തുടർന്ന് റായ്ഗഡ് ജില്ലയിലുണ്ടായ മണ്ണിടിച്ചിലില്‍ 36 പേര്‍ക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് ഇതുവരെ പുറത്തുവന്നിരിക്കുന്ന കണക്ക്. പ്രകൃതി ദുരന്തത്തിൽപ്പെട്ട് ആകെ മരിച്ചവരുടെ എണ്ണം 129 ആയി. കൊങ്കണ്‍ മേഖലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ ആയിരക്കണക്കിന് പേര്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും കുടുങ്ങിയിട്ടുണ്ട്. അപകടത്തിൽ ഇരകളായവരുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കു ചേരുന്നതായി മന്ത്രാലയം അറിയിച്ചു