ഓഗസ്റ്റ് ഒന്നു മുതൽ വിദേശികൾക്ക് കുവൈറ്റിലേക്ക് മടങ്ങി വരാം എന്നിരിക്കെ തിരികെ വരാൻ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയിലേക്കായി മുബാറക്ക് വയനാട് എഴുതുന്നു….
നാട്ടിൽ നിന്നും കുവൈറ്റിലേക്ക് വരുവാൻ തയ്യാറായി നിൽക്കുന്ന 18-20 നമ്പർ വിസയിലുള്ളവർക്ക് വേണ്ടി. (20 നമ്പർ പുതിയ വിസയിലുള്ളവരോട് അല്ല. അവർക്ക് ബിൽസലാമ വഴി നേരിട്ട് വരുവാൻ സാധ്യമായേക്കും).18-20 വിസയിലുള്ളവർ നാട്ടിൽ നിന്നും രണ്ട് ഡോസ് Covishield എടുത്തവർ. മുൻപ് രണ്ട് സർട്ടിഫിക്കറ്റ് ആയിരിക്കും കിട്ടിയത്. എന്നാൽ ഇന്നലെ മുതൽ ഇന്ത്യൻ സൈറ്റ് അപ്ഡേറ്റ് ആയിട്ടുണ്ട്. രണ്ട് സർട്ടിഫിക്കറ്റ് ആയി എടുത്തവർ താഴെ കാണുന്ന സൈറ്റിൽ നിങ്ങൾ വാക്‌സിൻ എടുക്കുമ്പോൾ കൊടുത്ത മൊബൈൽ നമ്പർ ടൈപ്പ് ചെയ്ത് കൊടുത്താൽ രണ്ട് ഡോസ് ന്റെയും വിവരങ്ങൾ അടങ്ങിയ പുതിയ സർട്ടിഫിക്കറ്റ് നിങ്ങൾക്ക് ലഭിക്കും. (ഇത് ചെയ്യുവാൻ അറിയാത്തവർ നിങ്ങളുടെ അടുത്തുള്ള അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക) അതിന്റെ ഒരു കളർ കോപ്പിയും ഒരു pdf ഫയൽ (500 KB യിൽ താഴെ)കോപ്പി മൊബൈലിലും എടുത്ത് വെക്കുക.
https://selfregistration.cowin.gov.in/vaccination-certificate
മുകളിൽ പറഞ്ഞത് ചെയ്ത് കഴിഞ്ഞതിനു ശേഷം കുവൈറ്റ് ഗവണ്മെന്റ്ന്റെ താഴെ കാണുന്ന സൈറ്റിൽ ആ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്ത് നിങ്ങൾ കൊടുത്ത ഈമെയിലിൽ അതിന്റെ റിപ്ലൈ വരുന്ന വരെ കാത്തിരിക്കുക. (നിങ്ങൾ കൊടുക്കുന്ന ഇമെയിൽ അഡ്രസ് തെറ്റാതെ കൊടുക്കുവാൻ ശ്രദ്ധിക്കുക )
https://vaxcert.moh.gov.kw/SPCMS/PH/CVD_19_Vaccine_External_Registration.aspx
നിങ്ങളുടെ ഈമെയിലിൽ റിപ്ലൈ വന്നാൽ play സ്റ്റോറിൽ പോയി(താഴെ link കാണാം )ഇമ്മ്യൂൺ ആപ്പ് ഡൌൺലോഡ് ചെയ്യുക.
https://apps.apple.com/us/app/immune-%D9%85%D9%86%D8%A7%D8%B9%D8%A9/id1558661183
Play store
https://play.google.com/store/apps/details?id=com.mohkuwait.immune
അതിൽ vaccinated എന്ന് വന്നാൽ നമുക്ക് കുവൈറ്റ് DGCA അപ്രൂവൽ വന്ന ഉടനെ തന്നെ ടിക്കറ്റ് എടുത്ത് കുവൈറ്റിലേക്ക് സുഖമായി യാത്ര ചെയ്യാം.
NB:-
👉 PDF ഫയൽ 500 കെബി യിലേക്ക് ചെറുതാക്കുവാൻ CAM SCANER ഡൌൺലോഡ് ചെയ്യുക
https://play.google.com/store/apps/details?id=com.intsig.camscanner
👉കുവൈറ്റ് ഗവണ്മെന്റ് പുറത്ത് വിടുന്ന ന്യൂസുകൾ മാത്രം നമ്മൾ സ്വീകരിക്കുക.
(ഞാൻ മുൻപ് പറഞ്ഞത് പോലെ കുവൈറ്റ് ഗവണ്മെന്റ് ഭാഗത്തു നിന്നും കുവൈറ്റ് DGCA ഭാഗത്തു നിന്നും കൂടുതൽ ഔദ്യോഗികമായ അറിയിപ്പുകൾ വരുന്നത് വരെ നമ്മൾ കാത്തിരിക്കുക. ടിക്കറ്റ് അതിനു ശേഷം എടുക്കുക )