ഇറാഖ് അധിനിവേശത്തിന് നഷ്ടപരിഹാരമായി യുഎൻ കുവൈത്തിന് 600 മില്യൺ ഡോളർ നൽകി

0
22

കുവൈത്ത് സിറ്റി: മൂന്ന് പതിറ്റാണ്ട് മുൻപുള്ള ഇറാഖിൻ്റെ കുവൈത്ത് അധിനിവേശത്തിന് നഷ്ടപരിഹാരമായി യുഎൻ പാനൽ ചൊവ്വാഴ്ച കുവൈത്തിന്റെ ദേശീയ എണ്ണക്കമ്പനിക്ക് 600 മില്യൺ ഡോളർ നഷ്ടപരിഹാരമായി നൽകി.

1990-91 കാലഘട്ടത്തിൽ അമേരിക്കയുടെ നേതൃത്വത്തിലുള്ള ഗൾഫ് യുദ്ധത്തിലും, ഇറാഖ് അധിനിവേശത്തിലും രാജ്യത്തെ എണ്ണപ്പാടങ്ങൾക്ക് നാശനഷ്ടമുണ്ടായതിന്റെ ഫലമായി എണ്ണ ഉൽപാദനത്തിനും വിൽപ്പന നഷ്ടത്തിനും കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ 14.7 ബില്യൺ ഡോളർ നഷ്ടപരിഹാരമായി അവകാശപ്പെടുക യായിരുന്നു.
1991 ലെ യുഎൻ സെക്യൂരിറ്റി കൗൺസിൽ പ്രമേയപ്രകാരം ഇറാഖ് എണ്ണ കയറ്റുമതിയിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ശതമാനം നഷ്ടപരിഹാര ഫണ്ടിനായി നീക്കിവച്ചു. ആ വിഹിതം നിലവിൽ 3% ആയി മാറ്റിയിട്ടുണ്ട് എന്ന് പാനൽ പറഞ്ഞു.

സർക്കാരുകളും അന്താരാഷ്ട്ര സംഘടനകളും നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട 15 ദശലക്ഷം ക്ലെയിമുകൾ അംഗീകരിച്ചതിന് ശേഷം ഇതുവരെ 51.3 ബില്യൺ ഡോളർ നൽകിയതായി യുഎൻ കോമ്പൻസേഷൻ കമ്മീഷൻ അറിയിച്ചു.