വാഹനാപകടത്തിൽ പ്രവാസിക്ക് ദാരുണാന്ത്യം

0
34

കുവൈത്ത് സിറ്റി: കുവൈത്തിലെ റുമൈതീയയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി കൊല്ലപ്പെട്ടു. ഹോം ഡെലിവറി സർവീസ് നടത്തിയിരുന്ന നേപ്പാൾ സ്വദേശിയായ പ്രവാസിയാണ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തെതുടർന്ന് മരിച്ചത്. പോലീസും പാരാമെഡിക്കൽ സംഘവും വിവരം ലഭിച്ച ഉടൻ സ്ഥലത്തെത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു.