കോവിഡ് നിയന്ത്രണത്തിന് സഹായമായി 6 അംഗ സംഘത്തെ കേരളത്തിലേക്ക് അയച്ച് കേന്ദ്ര ആരോഗ്യമന്ത്രി

0
35

ഡല്‍ഹി: കേരളത്തിൽ കോവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തേക്ക് ആറംഗ സംഘത്തെ അയച്ച് കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനത്തുള്ള നിലവിലെ സാഹചര്യം പരിഗണിച്ച് എന്‍.സി.ഡി.സി.ആര്‍. ഡയരക്ടറുടെ നേതൃത്വത്തില്‍ കേരളത്തിലേക്ക് ആറംഗ സംഘത്തെ അയക്കുകയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.

കൊവിഡ് കേസുകള്‍ ഇപ്പോഴും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍, കൊവിഡ് മാനേജ്‌മെന്റില്‍ സംസ്ഥാനത്തിന്റെ നിരന്തരമായ ശ്രമങ്ങള്‍ക്ക് ടീം സഹായകമാകും, എന്ന് മാണ്ഡവ്യ പറഞ്ഞു