ഒമാനിൽ കാലാവസ്ഥാ വ്യതിയാനം മൂലം കൂടുതൽ ചുഴലിക്കാറ്റുകൾ അനുഭവപ്പെടാനിടയുളളതായി മുന്നറിയിപ്പ്. ആഗോള താപനമാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ പരിസ്ഥിതി പഠനകേന്ദ്രം ഡയറക്ടർ ഡോ. യാസീൻ അൽ ഷറാബിയാണ് ഇക്കാര്യം അറിയിച്ചത് . താപനില ഉയരുന്നതിനും വാർഷിക മഴയുടെ അളവ് കുറയുന്നതിനും ചൂട് തരംഗങ്ങൾ (ഹീറ്റ് വേവ്) വർധിക്കുന്നതിനുമെല്ലാം കാരണം കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി