ഗവർണർ ശൈഖ് തലാൽ അൽ ഖാലിദ് അൽ അഹ്മദ് അൽ സബാഹ് കുവൈത്ത് ഇന്ത്യ ബിസിനസ് കൗൺസിൽ രക്ഷാധികാരി

0
34

കാപിറ്റൽ ഗവർണറേറ്റ് ഗവർണറായ ശൈഖ് തലാൽ അൽ ഖാലിദ് അൽ അഹ്മദ് അൽ സബാഹ് കുവൈത്ത് ഇന്ത്യ ബിസിനസ് കൗൺസിൽ രക്ഷാധികാരി ആകും.KIBC ചെയർമാൻ മാർക്കോസ് വില്യംസിന്റെ നേതൃത്വത്തിൽ ജൂലൈ 28 ന് ഗവർണറേറ്റിൽ നടന്ന മീറ്റിംഗിൽ കുവൈത്ത് ഇന്ത്യ ബിസിനസ് കൗൺസിൽ അംഗങ്ങളുടെ പ്രതിനിധി സംഘം ആവശ്യം ഗവർണറെ ധരിപ്പിക്കുകയും അദ്ദേഹം പൂർണ്ണ പിന്തുണ നൽകുകയുമായിരുന്നു. കെഐബിസിയുമായുള്ള തന്റെ ബന്ധം പതിറ്റാണ്ടുകൾക്ക് മുമ്പ് ഇന്ത്യയുമായി വ്യാപാര ബന്ധം സ്ഥാപിച്ച തന്റെ പൂർവ്വികരുടെ പങ്കിന്റെ തുടർച്ചയാണെന്ന് ഗവർണർ പറഞ്ഞു.
മാർക്കോസ് വില്യംസ് നയിച്ച പ്രതിനിധി സംഘംത്തിൽ ചെയർമാൻ അലി അൽ ഇബ്രാഹിം, KIBC മുഖ്യ ഉപദേഷ്ടാവ് സതീഷ് ശർമ്മ ,വൈസ് ചെയർമാൻ കെ.ഇ. സുബ്രഹ്മണ്യം, ജനറൽ സെക്രട്ടറി അജയ് ഗോയൽ, മുകേഷ് കുമാർ എന്നിവർ ഉണ്ടായിരുന്നു